സുള്ള്യയില്‍ കാസര്‍കോട് മജിസ്ട്രേറ്റിനെ പൊലീസും ഓട്ടോക്കാരും തല്ലി
text_fieldsകാസര്‍കോട്: കര്‍ണാടകയിലെ സുള്ള്യയിലത്തെിയ കാസര്‍കോട് മജിസ്ട്രേറ്റിനെ കര്‍ണാടക പൊലീസും ഓട്ടോ ഡ്രൈവര്‍മാരും പൊതിരെ തല്ലി. പരിക്കേറ്റ മജിസ്ട്രേറ്റിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ സ്വദേശിയായ മജിസ്ട്രേറ്റിനാണ് മര്‍ദനത്തില്‍ പരിക്കേറ്റത്. സംഭവത്തെ തുടര്‍ന്ന് സുള്ള്യ സര്‍ക്ള്‍ ഇന്‍സ്പെക്ടര്‍ ഓഫിസില്‍നിന്ന് പൊലീസ് സംഘം മൊഴിയെടുക്കാനത്തെിയെങ്കിലും മജിസ്ട്രേറ്റ് ഇതിന് തയാറായില്ല. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്‍െറ അനുമതി വാങ്ങിയ ശേഷം മാത്രമേ മൊഴി നല്‍കാന്‍ പറ്റൂവെന്ന് മജിസ്ട്രേറ്റ് അറിയിച്ചതായി സുള്ള്യ പൊലീസ് അറിയിച്ചു. മജിസ്ട്രേറ്റ് മൊഴിയെടുക്കുന്നത് നിഷേധിച്ചതായി റിപ്പോര്‍ട്ട് നല്‍കുമെന്നും അവര്‍ പറഞ്ഞു.
ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെ സുള്ള്യ ടൗണിലാണ് സംഭവം. മജിസ്ട്രേറ്റും അഭിഭാഷകരും സുള്ള്യയില്‍ സുബ്രഹ്മണ്യ ക്ഷേത്ര സന്ദര്‍ശനം നടത്തി തിരിച്ചുവരുകയായിരുന്നുവെന്ന് പറയുന്നു. ടൗണിലിറങ്ങിയ സംഘം ഓട്ടോയില്‍ കയറി മറ്റൊരിടത്തേക്ക് പോകാനൊരുങ്ങവേ യാത്രാക്കൂലി സംബന്ധിച്ച് തര്‍ക്കമുണ്ടായി. മജിസ്ട്രേറ്റ് മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. തര്‍ക്കം രൂക്ഷമായതോടെ മജിസ്ട്രേറ്റ് ഓട്ടോ ഡ്രൈവറെ കൈയേറ്റം ചെയ്തുവത്രെ. ബഹളംകേട്ട് എത്തിയ മറ്റ് ഓട്ടോ തൊഴിലാളികള്‍ മജിസ്ട്രേറ്റിനെ കൈയേറ്റം ചെയ്തു. സ്റ്റേഷനില്‍വെച്ച് താന്‍ കാസര്‍കോട് മജിസ്ട്രേറ്റാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയതോടെ കേസെടുക്കുന്നത് ഒഴിവാക്കിയെങ്കിലും സ്റ്റേഷനിലും അക്രമം നടത്തിയതോടെയാണ് കേസെടുക്കേണ്ടിവന്നതെന്ന് പൊലീസ് പറഞ്ഞു.
മജിസ്ട്രേറ്റിന്‍െറ അക്രമത്തില്‍ പരിക്കേറ്റ രണ്ടു പൊലീസുകാരെ സുള്ള്യ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.