സുൽത്താൻബത്തേരി അർബൻ ബാങ്ക് ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളും
text_fieldsസുൽത്താൻ ബത്തേരി: മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളാൻ സുൽത്താൻ ബത്തേരി അർബൻ ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചു. മരണപ്പെട്ടവരുടെയും വീടും സ്ഥലവും നഷ്ടപ്പെട്ടവരുടെയും വ്യക്തിഗത വായ്പകളാണ് എഴുതിത്തള്ളുക.
ബത്തേരി അർബൻ ബാങ്ക് മേപ്പാടി ശാഖയിൽ നിന്നും ഇത്തരത്തിലുള്ള ഒമ്പതു പേരെ കണ്ടെത്തിയിട്ടുണ്ട്. കാർഷിക, ബിസിനസ് വായ്പകളാണ് കൂടുതലും. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല പ്രദേശത്തുള്ളവരെയുടെ വായ്പകളാണ് എഴുതിത്തള്ളുക. പ്രാഥമിക കണക്കനുസരിച്ച് എല്ലാവരുടേയും കൂടി ഏകദേശം ഒമ്പതു ലക്ഷം രൂപയാണ് എഴുതി തള്ളേണ്ടി വരികയെന്ന് ബാങ്ക് ചെയർമാൻ ഡി.പി. രാജശേഖരൻ പറഞ്ഞു.
ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ ആളുകൾ അപേക്ഷയുമായി വരികയാണെങ്കിൽ പരിശോധിക്കും. എത്ര തുക എഴുതിത്തള്ളേണ്ടി വന്നാലും ദുരന്ത ദുരന്തബാധിതർക്ക് ഒപ്പം നിൽക്കാനാണ് ബാങ്ക് തീരുമാനമെന്നും ചെയർമാൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.