സുമതി വളവ് ട്രയിലർ പുറത്ത്
text_fieldsതിരുവനന്തപുരം: മാളികപ്പുറത്തിൻ്റെ വമ്പൻ വിജയത്തിനു ശേഷം വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സുമതി വളവ്. അവനല്ല. ഇതിനൊക്കെകാരണം അവളാ....സുമതി....എന്നാ പിന്നെ ആദ്യംഅവളെ.....ക്കൊല്ലാം - സുമതിനെ...ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും....എടാ...എട... യക്ഷിടെ തന്തക്കു വിള്യക്കുന്നോടാ ....ഇന്നു പുറത്തുവിട്ട സുമതി വളവ് എന്ന ചിത്രത്തിൻ്റെ ടീസറിലെ പ്രസക്തഭാഗങ്ങളാണ് ഇത്.
ഒരു യക്ഷിക്കഥപോലെയാണ് പ്രതികരണങ്ങൾ. ഒരു നാടിനെ ഭയത്തിൻ്റേയും, ഉദ്വേഗഗത്തിൻ്റെയും മുൾമുനയിൽ നിർത്തുന്ന സുമതി എന്ന പെണ്ണിൻ്റെ ചെയ്തികൾ ഇന്നും നാടിനെ സംഘർഷത്തിലാക്കുന്നു. നിരവധി ദുരന്തങ്ങളാണ് നാട്ടിൽ അരങ്ങേറുന്നത്. മരിച്ചു പോയ സുമതി യാണ് ഇരിൻ്റെയെല്ലാം പിന്നിലെന്നാണ് നാട്ടുകാരുടെ വിശ്വാസം. അതിൻ്റെ പ്രതിഫലനങ്ങളാണ് നാം കേൾക്കുന്നത്.
ത്രില്ലറിനോടൊപ്പം ഫാൻ്റെ സി ഹ്യൂമറും ചേർത്താണ് ഈ ചിത്രത്തിൻ്റെ അവതരണം. മാളികപ്പുറത്തിൻ്റെ തിരക്കഥ രചിച്ച അഭിലാഷ് പിള്ള തന്നെയാണ് ഈ ചിത്രത്തിൻ്റെയും തിരക്കഥ രചിച്ചിരിക്കുന്നത്. വിഷ്ണുശങ്കർ - അഭിലാഷ് പിള്ള കോംബോ ഒരിക്കൽക്കൂടി കൈകോർക്കുകയാണ് ഈ ചിത്രത്തിലൂടെ. വലിയൊരു സംഘം അഭിനേതാക്കളെ അണിനിരത്തി വൻമുതൽമുടക്കിൽ ചിത്രീകരിച്ച ചിത്രമാണിത്. വാട്ടർമാൻ ഫിലിംസ് ആൻ്റ് തിങ്ക് സ്റ്റുഡിയോസിൻ്റെ ബാനറിൽ വാട്ടർമാൻ മുരളിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
അർജുൻ അശോകൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നാൽപ്പതിൽപരം ജനപ്രിയരായ അഭിനേതാക്കൾ അണിനിരക്കുന്നുണ്ട്.സൈജു കുറുപ്പ്, ബാലു വർഗീസ് , ഗോകുൽ സുരേഷ്, ശ്രാവൺ മുകേഷ്, മനോജ് കെ. യു, സിഡാർത്ഥ് ഭരതൻ, സാദിഖ്,ശ്രീജിത്ത് രവി, ബോബി കുര്യൻ. (പണി ഫെയിം) അഭിലാഷ് പിള്ള, കോട്ടയം രമേശ്, വിജയകുമാർ, ചെമ്പിൽ അശോകൻ, സുമേഷ് ചന്ദ്രൻ, ശ്രീ പഥ്യാൻ, റാഫി, ശിവ അജയൻ. മനോജ് കുമാർ, മാസ്റ്റർ അനിരുദ്ധ്, മാളവിക മനോജ് ജൂഹി ജയകുമാർ, ഗോപിക അനിൽ, ശിവദ, സിജാ റോസ്, ദേവനന്ദ, ജസ്നിയ ജയ ദിഷ് , സ്മിനു സിജോ, അശ്വതി അഭിലാഷ്, എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.