Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവേനൽക്കാല വൈദ്യുതി...

വേനൽക്കാല വൈദ്യുതി പ്രതിസന്ധി; കൂടുതൽ പമ്പ്​ഡ്​ സ്​റ്റോറേജുകൾ

text_fields
bookmark_border
Electricity consumption
cancel

തിരുവനന്തപുരം: വേനൽക്കാലത്തെ വൈദ്യുതി ​പ്രതിസന്ധിക്ക്​ പരിഹാരം കാണാനുള്ള ശ്രമങ്ങളുടെ ഭാഗമായി സ്വകാര്യ പങ്കാളിത്തത്തോടെ ജല വൈദ്യുതോൽപാദന രംഗത്ത്​ പമ്പ്​ഡ്​ സ്​റ്റോറേജ്​ പദ്ധതികൾക്കുള്ള സാധ്യത പരിഗണിക്കുന്നു. ഇതുമായി ബന്ധപ്പെട്ട്​ എനർജി മാനേജ്​മെന്‍റ്​ സെന്‍റർ തയാറാക്കി സമർപ്പിച്ച കരട്​ നയം ഊർജ വകുപ്പ്​ പരിശോധിച്ചുവരുകയാണ്​. കെ.എസ്​.ഇ.ബിയുമായടക്കം കൂടിയാലോചനകൾ നടത്തിയാവും അന്തിമതീരുമാനം കൈക്കൊള്ളുക.

നിലവിൽ കെ.എസ്​.ഇ.ബിയുടെ രണ്ട്​ പമ്പ്​ഡ്​ സ്​റ്റോറേജ്​ പദ്ധതികൾ നടപ്പാക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്​. വൈദ്യുതി ഉൽപാദിപ്പിച്ചശേഷം വെള്ളം ഉയർന്ന റിസർവോയറിലേക്ക്​ ശേഖരിച്ച്​ പീക്ക്​ സമയങ്ങളിൽ ടർബൈനുകൾ പ്രവർത്തിപ്പിക്കാൻ വീണ്ടും ഉപയോഗിക്കുന്ന പമ്പ്​ഡ്​ സ്​റ്റോറേജ്​ സംവിധാനത്തിന്​ ജലസമൃദ്ധമായ കേരളത്തിലെ വിവിധ മേഖലകളിൽ വലിയ സാധ്യതകളാണുള്ളത്​. ഊർജ വകുപ്പ്​ പരിഗണനയിലുള്ള കരട്​ നയത്തിൽ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്​.

സംസ്ഥാനത്ത്​ പമ്പ്​ഡ്​ സ്​റ്റോറേജ്​ പദ്ധതികൾക്ക്​ അനുയോജ്യമാണെന്ന്​ കെ.എസ്​.ഇ.ബി ക​ണ്ടെത്തിയിട്ടുള്ളത്​ 13 സ്ഥലങ്ങളാണ്​. എനർജി മാനേജ്​മെന്‍റ്​ സെന്‍റർ സമർപ്പിച്ച കരട്​ നയത്തിൽ നാലു​ സ്ഥലങ്ങൾ ചൂണ്ടിക്കാട്ടിയാണ്​ സാധ്യതകൾ വിശദീകരിച്ചിട്ടുള്ളത്​. കേന്ദ്ര സർക്കാർ സബ്​സിഡി ലഭിക്കാത്തതിനാൽ ചെറുകിട ജലവൈദ്യുത പദ്ധതികളോട്​ സ്വകാര്യ സംരംഭകർക്ക്​ താൽപര്യക്കുറവുണ്ട്​. എന്നാൽ പമ്പ്​ഡ്​ സ്​റ്റോ​റേജ്​ പദ്ധതികളോട്​ വൈദ്യുതി മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ​കമ്പനികൾ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്​. ഇതുമായി ബന്ധപ്പെട്ട്​ ചില കമ്പനികൾ സമീപിച്ചതോടെയാണ്​ ഈ രംഗത്ത്​ സ്വീകരിക്കേണ്ട കരട്​ നയത്തിന്​ നീക്കം തുടങ്ങിയത്​.

സർക്കാർ നിർദേശിക്കുന്ന സ്ഥലങ്ങളിൽ പമ്പ്​ഡ്​ സ്​റ്റോറേജ്​ പദ്ധതികൾ സ്ഥാപിക്കാൻ ടെൻഡർ ക്ഷണിക്കുകയും സ്വകാര്യവ്യക്തികളുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിൽ അനുമതി മാത്രം നൽകുകയും ചെയ്യുന്നവിധം സാധ്യമായ നടപടിക്രമങ്ങൾ കരട്​ നയ​ത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSEBElectricity crisis
News Summary - summer electricity crisis
Next Story