വേനൽച്ചൂട്: വൈദ്യുതി ഉപയോഗം പരിധി വിടുന്നു, നിരക്ക് വർധിപ്പിക്കാൻ സാധ്യത
text_fieldsകോഴിക്കോട് ഈ നിലയില്‍ : വേനല്‍ച്ചൂട് തുടര്‍ന്നാല്‍ വൈദ്യൂതി ഉപയോഗം എവിടെച്ചെന്ന് അവസാനിക്കുമെന്ന് പറയാൻ കഴിയില്ല. ജലവൈദ്യുത പദ്ധതികളില്‍ വെള്ളമില്ലാത്ത അവസ്ഥയിലേക്ക് പോകുന്നു. തൽസ്ഥിതി തുടര്‍ന്നാല്‍ ഒരു മാസത്തിനുള്ളില്‍ വീണ്ടും വൈദ്യുതി നിരക്ക് ഉയരാന്‍ സാധ്യതയെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന സൂചന.
കേരളത്തിെൻറ ചരിത്രത്തില്‍ ആദ്യമായി വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റ് കഴിഞ്ഞ ദിവസം പിന്നിട്ടു. കഴിഞ്ഞ ദിവസം 100.3 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. വൈകുന്നേരം പീക് ലോഡ് സമയത്തെ ഉപയോഗംതന്നെ 4903 മെഗാവാട്ടായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 518 മെഗാവാട്ടിന്റെ വര്‍ധന. ജലവൈദ്യുത പദ്ധതികള്‍ക്കുള്ള സംഭരണികളില്‍ 40ശതമാനം മാത്രമാണ് വെള്ളമുള്ളത്. വേണ്ടത്ര വേനല്‍മഴ ലഭിക്കാത്തതാണ് ഇത്തവണ തിരിച്ചടിയായത്.
അടുത്ത ദിവസങ്ങളില്‍ മഴയ്‌ക്കു സാധ്യതയുണ്ടെന്ന കാലാവസ്‌ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിലാണ് വൈദ്യുതി ബോര്‍ഡിന്റെ പ്രതീക്ഷ. അതും പാളിയാല്‍ അധിക വൈദ്യുതി പവര്‍ എക്‌സ്‌ചേഞ്ചില്‍നിന്നു യൂണിറ്റിന് 10 രൂപയ്‌ക്കു വാങ്ങി കമ്മി നികത്തേണ്ടി വരും. അവിടെയും ക്ഷാമം വന്നാല്‍, വൈദ്യുതി നിയന്ത്രണമല്ലാതെ മാര്‍ഗമില്ലെന്ന് വരും. എന്നാൽ, അത്തരമൊരു നടപടി സർക്കാറിന് മുൻപിലില്ല.
അധികവില കൊടുത്ത് വൈദ്യുതി വാങ്ങിയതിന് 19 പൈസ സര്‍ചാര്‍ജ് ലഭ്യമാക്കാനുള്ള അപേക്ഷ വൈദ്യുതിബോര്‍ഡ് റെഗുലേറ്ററി കമ്മിഷന് നല്‍കിയിരിക്കുകയാണ്. നിലവിലെ സര്‍ചാര്‍ജിന്റെ കാലാവധി കഴിയുമ്പോള്‍ കമ്മിഷന്‍ ഇതു പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.