സൂര്യാതപം: ജോലിസമയം പുനഃക്രമീകരിച്ചു
text_fieldsതിരുവനന്തപുരം: പകൽ താപനില ക്രമാതീതമായി ഉയരുന്നതിനാൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാതപം ഏൽക്കുന്നത് ഒഴിവാക്കാൻ ജോലിസമയം പുനഃക്രമീകരിച്ച് േലബർ കമീഷണർ ഉത്തരവിറക്കി. ഇതനുസരിച്ച് ഏപ്രിൽ 30 വരെ പകൽ ഷിഫ്റ്റിൽ ജോലിചെയ്യുന്നവർക്ക് ഉച്ചക്ക് 12 മുതൽ മൂന്ന്് വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ സമയത്തിനുള്ളിൽ എട്ട് മണിക്കൂറായി നിജപ്പെടുത്തണം. രാവിലെയും ഉച്ചക്കുശേഷവുമുള്ള ഷിഫ്റ്റുകളിലെ ജോലിസമയം യഥാക്രമം ഉച്ചക്ക് 12ന് അവസാനിക്കുകയും വൈകീട്ട് മൂന്നിന് ആരംഭിക്കുകയും ചെയ്യും. 1958 ലെ കേരള മിനിമം വേതനചട്ടം 24 (3) പ്രകാരമാണ് ഉത്തരവ്. ജില്ല ലേബർ ഒാഫിസർമാർ തൊഴിലിടങ്ങളിൽ നേരിട്ട് പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ കമീഷണർ നിർദേശിച്ചിട്ടുണ്ട്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.