Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​വേനൽ കനത്തു:...

​വേനൽ കനത്തു: അണക്കെട്ടുകളിൽ 46 ശതമാനം ജലം

text_fields
bookmark_border
water in dams
cancel

മൂ​ല​മ​റ്റം: വേ​ന​ൽ ക​ന​ത്ത​തോ​ടെ ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി താ​ഴ്ന്നു. വൈ​ദ്യു​തി വ​കു​പ്പ് അ​ണ​ക്കെ​ട്ടു​ക​ളി​ൽ ശ​രാ​ശ​രി 46 ശ​ത​മാ​നം ജ​ലം മാ​ത്ര​മാ​ണ്​ അ​വ​ശേ​ഷി​ക്കു​ന്ന​ത്. ഇ​തു​പ​യോ​ഗി​ച്ച്​ 1901 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​നേ ക​ഴി​യൂ.

മ​ഴ കു​റ​വാ​യി​രു​ന്ന​തി​നാ​ൽ സം​സ്ഥാ​ന​ത്തെ ആ​ഭ്യ​ന്ത​ര വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം കു​റ​ച്ചി​രു​ന്നു. പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ തു​ലാ​വ​ർ​ഷ​വും വേ​ന​ൽ​മ​ഴ​യും ല​ഭി​ച്ചി​ല്ല. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ജ​ല​സം​ഭ​ര​ണി​യാ​യ ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 2348.7 അ​ടി​യി​ലെ​ത്തി. ഇ​ത് പൂ​ർ​ണ സം​ഭ​ര​ണ ശേ​ഷി​യു​ടെ 45 ശ​ത​മാ​ന​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ​ദി​വ​സം അ​ണ​ക്കെ​ട്ടി​ൽ 2344 അ​ടി വെ​ള്ള​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​ഭ്യ​ന്ത​ര വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം കു​റ​ച്ച​താ​ണ് ജ​ല​നി​ര​പ്പ് അ​ധി​കം താ​ഴാ​ത്ത​തി​ന്​ കാ​ര​ണം. മ​ഴ​ക്കാ​ല​ത്തി​ന്​ ര​ണ്ടു​മാ​സം കൂ​ടി കാ​ത്തി​രി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​പ്പ് അ​ട​ക്കം വ​രു​ന്ന​തി​നാ​ൽ വൈ​ദ്യു​തി ഉ​പ​യോ​ഗം ഇ​നി​യും ഉ​യ​രും. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി പ്ര​തി​ദി​ന വൈ​ദ്യു​തി ഉ​പ​യോ​ഗം 100 ദ​ശ​ല​ക്ഷം യൂ​നി​റ്റി​ന്​ മു​ക​ളി​ലാ​ണ്. അ​വ​ധി ദി​ന​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് 100 ദ​ശ​ല​ക്ഷ​ത്തി​ൽ താ​ഴെ എ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Damssummer hot
News Summary - Summer is heavy: 46 percent water in dams
Next Story