വേനല്‍: പാല് കേടുകൂടാതെ സൂക്ഷിക്കാന്‍ മില്‍മയുടെ നിര്‍ദേശങ്ങൾ
text_fieldsതിരുവനന്തപുരം: വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ പാല് കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ഉപഭോക്താക്കള്‍ക്കായി മില്‍മ പുറത്തിറക്കി.
•പാല് വാങ്ങിയാല്‍ വീട്ടിലെത്തി എത്രയും പെട്ടെന്ന് ശീതീകരിച്ച് സൂക്ഷിക്കണം.
•യാത്രയിലും മറ്റും പ്ലാസ്റ്റിക് കവര്‍, ബാഗ് എന്നിവക്കുള്ളില്‍ വായു സഞ്ചാരമില്ലാത്ത അവസ്ഥയില്‍ പാല് കവറുകള്‍ അധികനേരം സൂക്ഷിക്കരുത്.
•ശീതീകരിച്ച് സൂക്ഷിക്കുന്ന പാല് ഉപയോഗത്തിനായി എടുക്കുമ്പോള്‍ ആവശ്യം കഴിഞ്ഞുള്ളത് ഉടന്‍ തിരികെ ശീതീകരണിയില്‍ തിരികെ വെക്കാന്‍ ശ്രദ്ധിക്കണം.
•അന്തരീക്ഷ ഊഷ്മാവില്‍ അധികസമയം ഇരുന്ന പാല് പിന്നീട്, ശീതീകരിക്കുന്നതു കൊണ്ട് കേടാകാതിരിക്കണമെന്നില്ല.
•റഫ്രിജറേറ്ററുകളുടെ ഫ്രീസറില്‍ പാല് കവര്‍ സൂക്ഷിക്കുന്നത് അഭികാമ്യമല്ല.
•തണുപ്പ് നിലനിര്‍ത്താന്‍ സഹായകമായ പഫ് ബോക്സുകള്‍, ജെല്പാക്കുകള് എന്നിവയുടെ ഉപയോഗം അത്യാവശ്യ ഘട്ടങ്ങളില്‍ പാല് കവറുകള്‍ സൂക്ഷിക്കാന്‍ ഉപകരിക്കും.
•കൂടിയ അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷ്മാണുക്കളുടെ വളര്‍ച്ച ത്വരിതഗതിയിലായതിനാല്‍ പാല് കൈകാര്യം ചെയ്യുമ്പോള്‍ ശുചിത്വം പാലിക്കണം.
•സ്വാഭാവികമായ ഭൗതികഘടന, മണം, രുചി എന്നിവയില്‍ വ്യത്യാസം തോന്നിയാല്‍ പാല് ഉപയോഗിക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.