വേനൽമഴ കാത്ത് കേരളം
text_fieldsതൃശൂർ: ചുട്ടുപൊള്ളുന്ന സാഹചര്യത്തിൽ വേനൽമഴക്കായി കാത്തിരിക്കുന്ന വേഴാമ്പലായി കേരളം. മാർച്ച് ഒന്ന് മുതൽ മേയ് 31വരെയാണ് കേരളത്തിൽ വേനൽമഴക്കാലം. ആദ്യദിനം കോഴിക്കോട്ടും കണ്ണൂരിലും തരക്കേടില്ലാത്ത മഴ ലഭിച്ചു. കോഴിേക്കാട്ട് 0.1 ഒന്നിന് പകരം 1.9 മില്ലിമീറ്റർ മഴയാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. 1767 ശതമാനം കൂടുതലാണിത്. കണ്ണൂരിൽ ഒരു മില്ലിമീറ്റർ മഴയിൽ 200 ശതമാനം മഴയാണ് അധികം ലഭിച്ചത്. 0.3ന് പകരം 0.2 മി.മീ മഴയാണ് കേരളത്തിൽ വേനൽമഴയിൽ ഒറ്റദിവസം ലഭിച്ചത്.
37 ശതമാനത്തിെൻറ കുറവാണുള്ളത്. കാര്യങ്ങൾ ഇങ്ങനെ രേഖെപ്പടുത്തുേമ്പാഴും രണ്ടര മില്ലിമീറ്ററിൽ അധികം ലഭിച്ചാൽ മാത്രമേ കലാവസ്ഥ വകുപ്പ് മഴയായി കണക്കാക്കുകയുള്ളൂ. ബാക്കി 12 ജില്ലകളിലും രേഖെപ്പടുത്താൻ ആവുന്ന അത്ര പോലും മഴ പെയ്തിട്ടുമില്ല. എന്നാൽ, തെക്കും വടക്കും ജില്ലകളിൽ പലയിടങ്ങളിലും നേരിയ തോതിൽ മഴ പെയ്തിട്ടുണ്ട്. പാലക്കാട് ജില്ലയിൽ പട്ടാമ്പി (37), പാലക്കാട് (25.2), തൃത്താല (14.2) മില്ലിമീറ്റർ മഴ ലഭിച്ചുവെങ്കിലും ജില്ലക്ക് ലഭിക്കേണ്ട 0.3 വിഹിതമായില്ല. പെരുമ്പാവൂരിൽ (15), പൊന്നാനിയിൽ (14.4) മില്ലിമീറ്ററും മഴ ലഭിച്ചു.
കേരളത്തിലാകെ മൂടിക്കെട്ടിയ അന്തരീക്ഷമാണുള്ളത്. ഇത് ചൂട് കുറക്കുന്നതിന് സഹായകമാണെങ്കിലും പുഴുക്കം കൂട്ടുന്ന സാഹചര്യമാണ് സൃഷ്ടിക്കുക. പകലിെനാപ്പം രാത്രിയിലും പുഴുക്കം വല്ലാതെ കൂടി. വരണ്ട സാഹചര്യത്തിൽനിന്നും ഈർപ്പമുള്ള അന്തരീക്ഷത്തിലേക്ക് മാറുന്നതാണ് പുഴുക്കം കൂട്ടുന്നത്. പകലിൽ അന്തരീക്ഷത്തിൽ നിന്നും ഭൂമിയിലേക്ക് വരുന്ന താപവികിരണങ്ങൾ ശൂന്യാകാശത്തിലേക്ക് രാത്രിയിൽ തിരിച്ചുപോകാത്തതാണ് പുഴുക്കം കൂടാൻ കാരണം. മേഘാവൃത ആകാശവും ഈർപ്പമുള്ള അന്തരീക്ഷവുമാണ് തിരിച്ചുപോക്കിന് തടസ്സമാവുന്നത്.
കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മാർച്ച് ആറുവരെ കാലാവസ്ഥ വകുപ്പ് മഴ പ്രവചിച്ചിട്ടുണ്ട്. കേരളത്തിൽ തരക്കേടില്ലാത്ത വേനൽമഴയാണ് വിവിധ ഏജൻസികളുെട പ്രവചനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.