സംസ്ഥാനത്ത് വേനൽമഴയിൽ 45 ശതമാനം കുറവ്
text_fieldsമലപ്പുറം: ഇക്കുറി സംസ്ഥാനത്ത് വേനൽമഴയിൽ വൻ കുറവ്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെ യ്യുേമ്പാൾ 45 ശതമാനം കുറവാണുണ്ടായിരിക്കുന്നത്. വയനാട്, പത്തനംതിട്ട ജില്ലകളിൽ മാ ത്രമാണ് സാധാരണ ലഭിക്കേണ്ട മഴ ലഭിച്ചത്. ബാക്കി 12 ജില്ലകളിലും മഴ കുറവാെണന്ന് കേന്ദ് ര കാലാവസ്ഥ വകുപ്പിെൻറ കണക്കുകൾ. 2018ൽ സംസ്ഥാനത്ത് 37 ശതമാനം അധികം വേനൽമഴ ലഭിച്ചിരുന്നു. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ ലഭിക്കുന്നതാണ് വേനൽമഴയായി കണക്കാക്കുന്നത്. മാർച്ച് ഒന്ന് മുതൽ മേയ് 15 വരെ സംസ്ഥാനത്ത് 225.3 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് 124.8 മില്ലിമീറ്ററാണ്. കഴിഞ്ഞ വർഷം വേനൽ മഴ 379.8 മില്ലിമീറ്റർ ലഭിക്കേണ്ടതിന് പകരം 521.8 മില്ലിമീറ്റർ ലഭിച്ചു.
വയനാട്ടിൽ 18 ശതമാനവും പത്തനംതിട്ടയും ഒരു ശതമാനവും അധികം മഴ ലഭിച്ചപ്പോൾ ഒമ്പത് ജില്ലകളിൽ 50 ശതമാനത്തിലും താഴെയാണ്. സാധാരണ മെച്ചപ്പെട്ട വേനൽ മഴ ലഭിക്കുന്ന ജില്ലയാണ് ഇടുക്കി. ഇക്കുറി ഇടുക്കിയിൽ 52 ശതമാനം കുറവാണ് വന്നിരിക്കുന്നത്. 278.6 മില്ലിമീറ്റർ ലഭിക്കേണ്ട ഇടുക്കിയിൽ പെയ്തത് 134.9 മാത്രമാണ്. കഴിഞ്ഞ വർഷം 93 ശതമാനം അധികം മഴ ലഭിച്ച കോഴിക്കോട് 66 ശതമാനമാണ് കുറവ്. പ്രളയത്തിൽ മുങ്ങിയ ആലപ്പുഴ ജില്ലയിലും 69 ശതമാനം കുറവാണ് വേനൽ മഴ. കാസർകോട് (66 ശതമാനം), കണ്ണൂർ (61), മലപ്പുറം (54), പാലക്കാട് (46), തൃശൂർ (43), എറണാകുളം (36), കോട്ടയം (64), കൊല്ലം (56), തിരുവനന്തപുരം 60 ശതമാനം കുറവും രേഖപ്പെടുത്തി.
കഴിഞ്ഞ തവണ 156 ശതമാനം അധികം മഴ ലഭിച്ച ലക്ഷദ്വീപിൽ ഇക്കുറി 75 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. 106.6 മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് 26.5 മാത്രമാണ് കിട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.