Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവേനൽ മഴ: ഡാമുകളിലേക്ക്...

വേനൽ മഴ: ഡാമുകളിലേക്ക് നീരൊഴുക്ക് വർധിച്ചു

text_fields
bookmark_border
വേനൽ മഴ: ഡാമുകളിലേക്ക് നീരൊഴുക്ക് വർധിച്ചു
cancel

മൂലമറ്റം: വേനൽ മഴ ശക്തിപ്രാപിച്ചതോടെ ഡാമുകളിലേക്ക്​ നീരൊഴുക്ക് വർധിച്ചു. ഏപ്രിലിൽ പെയ്ത മഴയിൽ സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്‍റെ ഡാമുകളിലേക്ക് ഒഴുകിയെത്തിയത് 124.57 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലമാണ്. ഈമാസം പ്രതീക്ഷിച്ചത് 111.71 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം ഒഴുകിയെത്തും എന്നാണ്​.

ഏതാനും ദിവസങ്ങളായി ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് ശനിയാഴ്ച 43.4 മില്ലിമീറ്റർ മഴ ലഭിച്ചു. ലോവർ പെരിയാർ 48, പൊന്മുടി 20, പമ്പ ആറ്​, ഷോളയാർ 18, ഇടമലയാർ 2.4, കുണ്ടള 40, മാട്ടുപ്പെട്ടി 10, കുറ്റ്യാടി ഏഴ്​, ആനയിറങ്കൽ 10, നേര്യമംഗലം മൂന്ന്​, പെരിങ്ങൽകുത്ത് 19.4, എന്നിങ്ങനെയാണ് മറ്റു ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് ലഭിച്ച മഴ.

സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്‍റെ ഡാമുകളിൽ 34 ശതമാനം ജലം അവശേഷിക്കുന്നുണ്ട്. ഇത് ഉപയോഗിച്ച് 1415.3 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാം. ഇടുക്കി അണ​ക്കെട്ടിൽ നിലവിൽ സംഭരണശേഷിയുടെ 32 ശതമാനം ജലമാണുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainwater level
News Summary - Summer rains: Increased water flow into dams
Next Story