വേനല്‍ക്കാല പ്രത്യേക ട്രെയിനുകള്‍
text_fieldsതിരുവനന്തപുരം: വേനല്‍ക്കാലത്തെ തിരക്ക് ഒഴിവാക്കുന്നതിന് ദക്ഷിണ റെയില്‍വേ താഴെപ്പറയുന്ന പ്രത്യേക ട്രെയിനുകള്‍ ഓടിക്കും.
ചെന്നൈ-എറണാകുളം സ്പെഷല്‍ ഫെയര്‍ സ്പെഷല്‍ ട്രെയിന്‍ (06005): ചെന്നൈ സെന്‍ട്രലില്‍നിന്ന് ഏപ്രില്‍ മൂന്ന്, 10, 17, 24 തീയതികളില്‍ (തിങ്കളാഴ്ചകള്‍) രാത്രി 10.30ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.45ന് എറണാകുളം ജങ്ഷനില്‍ എത്തും.
എറണാകുളം-ചെന്നൈ സെന്‍ട്രല്‍ സ്പെഷല്‍ ഫെയര്‍ സ്പെഷല്‍ ട്രെയിന്‍ (06006): എറണാകുളം ജങ്ഷനില്‍നിന്ന് ഏപ്രില്‍ ആറ്, 13, 20, 27 തീയതികളില്‍ (വ്യാഴാഴ്ചകള്‍) വൈകീട്ട് ഏഴിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.20ന് ചെന്നൈ സെന്‍ട്രലില്‍ എത്തും. കാട്പാടി, ജ്വലാര്‍പേട്ട, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ എന്നിവിടങ്ങളില്‍ ഈ ട്രെയിനുകള്‍ക്ക് സ്റ്റോപ് ഉണ്ടാകും. കൂടാതെ, ചെന്നൈ സെന്‍ട്രല്‍-എറണാകുളം സ്പെഷല്‍ ഫെയര്‍ സ്പെഷല്‍ ട്രെയിനിന് (06005) എറണാകുളം ടൗണിലും എറണാകുളം-ചെന്നൈ സെന്‍ട്രല്‍ സ്പെഷല്‍ ഫെയര്‍ സ്പെഷല്‍ ട്രെയിനിന് (06006) പെരമ്പൂരിലും സ്റ്റോപ്പുണ്ടാകും. ഒരു എ.സി ടു ടിയര്‍, രണ്ട് എ.സി ത്രീ ടിയര്‍, 12 സ്ളീപ്പര്‍ ക്ളാസ് കോച്ചുകളാണ് ഉള്ളത്.
എറണാകുളം ജങ്ഷന്‍-മൈസൂരു സ്പെഷല്‍ ഫെയര്‍ സ്പെഷല്‍ ട്രെയിന്‍:
എറണാകുളം ജങ്ഷനില്‍നിന്ന് ഏപ്രില്‍ നാല്, 11, 18, 25 തീയതികളില്‍ (ചൊവ്വാഴ്ചകള്‍) പുറപ്പെട്ട് തൊട്ടടുത്ത ദിവസം രാവിലെ 7.30ന് മൈസൂരുവില്‍ എത്തും. ഈ ട്രെയിനില്‍ ഒരു എ.സി. ടു ടിയര്‍, രണ്ട് എ.സി ത്രീ ടിയര്‍, 12 സ്ളീപ്പര്‍ ക്ളാസ് കോച്ചുകള്‍ ഉണ്ടാകും. എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, വൈറ്റ്ഫീല്‍ഡ്, കൃഷ്ണരാജപുരം, ബംഗളൂരൂ, കന്‍േറാണ്‍മെന്‍റ്, കെ.എസ്.ആര്‍ ബംഗളൂരൂ, കെങ്കേരി, മാണ്ഡ്യ എന്നിവിടങ്ങളിലാണ് സ്റ്റോപ് ഉണ്ടാകുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.