കൊടുംചൂട്; 60ലേറെ പേർക്ക് സൂര്യാതപം
text_fieldsകൊടുംചൂടിൽ വെന്തുരുകുന്ന കേരളത്തിൽ ചൊവ്വാഴ്ച സൂര്യാതപമേറ്റത് 60േലറെ പേർക്ക്. എ റണാകുളം പറവൂരിൽ ഒരാളുടെ മണകാരണം സൂര്യാതപമാണെന്ന് സംശയം. തിരുവനന്തപുരം, കൊല്ലം, പത്തന ംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസ ർകോട് ജില്ലകളിൽ അടുത്ത 48 മണിക്കൂറിൽ താപനില ശരാശരിയില്‍നിന്ന് രണ്ടു മുതല്‍ മൂന ്ന് ഡിഗ്രിവരെ ഉയരാന്‍ സാധ്യതയുണ്ട്.
ചൊവ്വാഴ്ച പാലക്കാട് 41 ഡിഗ്രിയും കൊല്ലത്ത് 39.5 ഡ ിഗ്രിയും തൃശൂരിൽ 39.1 ഡിഗ്രിയും ചൂട് രേഖപ്പെടുത്തി. ചൊവ്വാഴ്ച ആലപ്പുഴയിൽ താപനില ശ രാശരിയിൽ 3.2 ഡിഗ്രിയും പുനലൂരിൽ 3.1 ഡിഗ്രിയും മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിൽ 2.6 ഡിഗ്രി യും കോട്ടയത്ത് 2.5 ഡിഗ്രിയും കോഴിക്കോട് 2.7 ഡിഗ്രിയും ഉയർന്നു.
സംസ്ഥാനത്ത് ചൊവ്വാ ഴ്ച ഏറ്റവും കൂടുതൽ പേർക്ക് സൂര്യാതപമേറ്റത് എറണാകുളം ജില്ലയിലാണ്. 15 പേർക്ക് . ഇ തിനിടെ, പറവൂർ കെടാമംഗലം തുണ്ടിപ്പുരയിൽ വേണു (50) എന്ന മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചത് സൂര്യാതപം മൂലമാണെന്ന് സംശയമുണ്ട്. ചൊവ്വാഴ്ച ജില്ലയിൽ 37.1 ഡിഗ്രി ചൂടനുഭവപ്പെട്ടു.
ഇതോടെ ജില്ലയിൽ ഇതുവരെ സൂര്യാതപമേറ്റവരുടെ എണ്ണം 23 ആയി. ആലുവയിൽ എടയപ്പുറം സൂര്യാതപമേറ്റ് കാളയും ചത്തു. ടൗൺഷിപ് ഗ്രൗണ്ടിനുസമീപം പാടത്ത് കെട്ടിയിരിക്കുകയായിരുന്നു
യുവി സൂചിക 12 കടന്നു
ചൊവ്വാഴ്ച സൂര്യനിലെ മാരകമായ അൾട്രാവയലറ്റ് രശ്മികളുടെ തോത് (യുവി ഇൻഡക്സ്) 12 യൂനിറ്റ് കടന്നതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇതോടെ വെയിലേറ്റാൽ തളർന്നുവീഴുന്ന സ്ഥിതിയിലായി കേരളം. മൂന്നു മുതൽ അഞ്ചുവരെയാണ് മിതമായ യുവി തോത്. ഈ അളവുള്ളപ്പോൾ 45 മിനിറ്റ് തുടർച്ചയായി വെയിലത്ത് നിന്നാൽ പൊള്ളലേൽക്കും. യുവി ഇൻഡക്സ് 6, 7 ആകുമ്പോൾ പൊള്ളലേൽക്കാനുള്ള സമയം 30 മിനിറ്റായി കുറയും. എട്ടുമുതൽ 10 വരെ യുവി ഇൻഡക്സ് ആയാൽ 15 - 25 മിനിറ്റ് വെയിലേറ്റാൽ സൂര്യാതപമേൽക്കും. 11ന് മുകളിലേക്ക് യുവി തോത് കടന്നാൽ അതി മാരകമാണ്. ഈ അവസ്ഥയിൽ 10 മിനിറ്റ് വെയിലേറ്റാൽ ആളുകൾക്ക് പൊള്ളലേൽക്കും.
പകർച്ചവ്യാധി പടരുന്നു
ചുട്ടുപൊള്ളുന്ന ചൂടിനൊപ്പം പകര്‍ച്ചവ്യാധിയും പടരുകയാണ്. ചൊവ്വാഴ്ചമാത്രം സംസ്ഥാനത്ത് 147 പേർക്കാണ് ചിക്കൻപോക്സ് പിടിപെട്ടത്. ഈ മാസം ഇതുവരെ 3481 പേര്‍ക്ക് ചിക്കൻപോക്സും 39 പേർക്ക് മഞ്ഞപ്പിത്തവും പിടിപെട്ടു. ചൊവ്വാഴ്ചമാത്രം 11 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു.
വേനൽമഴ ഏപ്രിൽ പകുതിയോടെ
ഏപ്രിൽ പകുതിയോടെ സംസ്ഥാനത്ത് പരക്കെ മഴ പെയ്തുതുടങ്ങുമെന്നാണ് കാലാവസ്ഥ പ്രവചനം. വേനൽമഴ കനിഞ്ഞില്ലെങ്കിൽ കേരളത്തിലെ കൊടുംചൂട് തുടരും.
പാലക്കാട്ട് തുടർച്ചയായ രണ്ടാം ദിവസവും താപനില 41 ഡിഗ്രിയിൽ തുടർന്നു. പലയിടങ്ങളിലും സൂര്യാതപമേറ്റ് ആളുകൾ ചികിത്സ തേടി. ശരീരത്തിൽ പൊള്ളലിന് സമാനമായ പാടോടെ ചികിത്സ തേടിയ രണ്ടുപേര്‍ക്ക് സൂര്യതാപമേറ്റെന്നാണ് പ്രാഥമിക നിഗമനം.
കൊല്ലത്ത് രണ്ടുപേർക്കുകൂടി സൂര്യാതപമേറ്റു. ഇതോെട അഞ്ചുദിവസത്തിനകം ജില്ലയിൽ സൂര്യാതപമേറ്റവരുടെ എണ്ണം 18 ആയി. തൃശൂർ ജില്ലയിൽ മൂന്നാൾക്ക് സൂര്യാതപമേറ്റു. കനത്തചൂടിൽ ജില്ലയിൽ ഇതുവരെ ഏഴുപേർക്ക് സൂര്യാതപമേറ്റു.
കോഴിക്കോട് ജില്ലയിൽ ചൊവ്വാഴ്ച 36 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആറുപേർക്ക് സൂര്യാതപമേറ്റു. പലതും നിസ്സാര പൊള്ളലാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതുവരെ 30ഒാളം പേർക്ക് ജില്ലയിൽ സൂര്യാതപമേറ്റെന്നാണ് ഒൗദ്യോഗിക കണക്ക്.
മലപ്പുറം ജില്ലയിൽ രണ്ടുപേർക്കാണ് സൂര്യാതപമേറ്റത്. കോട്ടയത്ത് താപനില സർവകാല റെക്കോഡിനൊപ്പമെത്തി. കോട്ടയത്ത് നാലുവയസ്സുകാരി അടക്കം ആറുപേർക്കും ഇടുക്കിയിൽ രണ്ടുപേർക്കും പത്തനംതിട്ടയിൽ എട്ടുപേർക്കും സൂര്യാതപമേറ്റു. ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ഒമ്പതുപേർക്കാണ് സൂര്യാതപമുണ്ടായത്. ഇതോടെ പൊള്ളലേറ്റവരുടെ എണ്ണം 35 ആയി. ചൊവ്വാഴ്ച 34 ഡിഗ്രിയായിരുന്നു ജില്ലയിലെ ചൂട്.
കാസർകോടും ചൂട് ഉയരുകയാണ്. 36 ഡിഗ്രിയാണ് െചാവ്വാഴ്ച താപനില. മൂന്നു ദിവസങ്ങളിലായി നാലുപേർക്കാണ് പൊള്ളലേറ്റത്. കണ്ണൂരിൽ രണ്ടാൾക്ക് സൂര്യാതപമേറ്റു. വയനാട് അമ്പലവയൽ പ്രാദേശിക ഗവേഷണ കേന്ദ്രത്തിലെ കണക്ക് പ്രകാരം ചൊവ്വാഴ്ച ജില്ലയിൽ രേഖപ്പെടുത്തിയ താപനില 34.5 ഡിഗ്രി സെൽഷ്യസാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിലെ ഏറ്റവും കൂടിയ ചൂടാണിത്.
ചൊവ്വാഴ്ച രണ്ടുപേർക്ക് സൂര്യാതപമേറ്റതായും 35 പേർക്ക് പൊള്ളലേറ്റതായുമാണ് ആരോഗ്യവകുപ്പിെൻറ കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.