വീടിന് മുന്നിൽ ഗൃഹനാഥൻ സൂര്യാതപമേറ്റ് മരിച്ചു
text_fieldsഇരവിപുരം: വീടിന് മുന്നിൽ ഗൃഹനാഥനെ സൂര്യാതപമേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. അയത് തിൽ സുരഭി നഗർ 25 പുളിന്താനത്ത് തെക്കതിൽ പുഷ്പൻ ചെട്ടിയാരാണ് (58) മരിച്ചത്. ചൊവ്വാഴ്ച വൈ കീട്ട് നാലരയോടെ അംഗൻവാടി ഹെൽപ്പറായ ഭാര്യ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് വീടിന് മുന്നിൽ കിടക്കുന്നത് കണ്ടത്. ഉടൻ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
കൈയിലും കാലിലും പൊള്ളലേറ്റിരുന്നതായി ബന്ധുക്കൾ പറയുന്നു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. മാടൻനടയിൽ ഇരുചക്ര വിൽപനശാലയിൽ ജോലി നോക്കിവരികയായിരുന്നു. ഭാര്യ: ശ്യാമള. മക്കൾ: ധന്യ, രമ്യ. മരുമക്കൾ: അനിൽകുമാർ, രാഹുൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.