സുനന്ദയുടെ മരണം: കാരണം കണ്ടെത്താനാകാതെ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്
text_fieldsന്യൂഡല്‍ഹി: ശശി തരൂര്‍ എം.പിയുടെ ഭാര്യ സുനന്ദ പുഷ്കറിന്‍െറ മരണകാരണം സംബന്ധിച്ച അവ്യക്തത തുടരുന്നു. മരണകാരണം എന്താണെന്ന് വ്യക്തമായി പറയാന്‍ കഴിയുന്നില്ളെന്ന് ചൂണ്ടിക്കാട്ടി പരിശോധന നടത്തിയ മെഡിക്കല്‍ ബോര്‍ഡ് ഡല്‍ഹി പൊലീസിന് റിപ്പോര്‍ട്ട് നല്‍കി. സുനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡല്‍ഹി എയിംസ് ആശുപത്രിയിലെ ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ അടങ്ങിയതാണ് മെഡിക്കല്‍ ബോര്‍ഡ്. സുനന്ദയുടെ മരണം കൊലപാതകമാണെന്ന് വിലയിരുത്തിയ ഡല്‍ഹി പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും വ്യക്തമായ തെളിവിന്‍െറ അഭാവത്തില്‍ അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്.
2014 ജനുവരി 17നാണ് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലീല പാലസില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടത്തെിയത്. വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയെന്ന സംശയമാണ് പൊലീസിന്. ഇതേതുടര്‍ന്നാണ് ആന്തരികാവയവങ്ങള്‍ വിശദപരിശോധന നടത്താന്‍ മെഡിക്കല്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തിയത്. ആന്തരികാവയവങ്ങള്‍ ആഭ്യന്തര അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുടെ ലാബില്‍ അയച്ച് വിശദ പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടത്തൊനായില്ല.
എയിംസ് മെഡിക്കല്‍ ബോര്‍ഡിന്‍െറ റിപ്പോര്‍ട്ടിലും തുമ്പു ലഭിക്കാതായത് പൊലീസിനെ കൂടുതല്‍ കുഴക്കും. ശശി തരൂരിനെയൂം വീട്ടിലെ സഹായികളെയും ഉള്‍പ്പെടെ പൊലീസ് നിരവധി തവണ ചോദ്യംചെയ്തിരുന്നു. ഏതാനും പേരെ നുണപരിശോധനക്കും വിധേയമാക്കി. എന്നാല്‍, ആരെയും പ്രതിചേര്‍ത്തിട്ടില്ല.
ശശി തരൂരും പാക് പത്രപ്രവര്‍ത്തക മെഹര്‍ തരാറും തമ്മിലുള്ള ബന്ധത്തെ ചൊല്ലി സുനന്ദ കലഹിക്കുകയും അതുമായി ബന്ധപ്പെട്ട ട്വിറ്റര്‍ കുറിപ്പുകള്‍ ചര്‍ച്ചയാവുകയും ചെയ്തതിന് പിന്നാലെയാണ് സുനന്ദയെ മരിച്ചനിലയില്‍ കണ്ടത്തെിയത്. ഇതാണ് കൊലപാതകമാണെന്ന പൊലീസ് സംശയത്തിന് ആധാരം. സുനന്ദയുടെ കുടുംബവും സുഹൃത്തുക്കളും ശശി തരൂരിന് അനുകൂലമായാണ് പൊലീസില്‍ മൊഴി നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.