കേരളം വെന്തുരുകുന്നതിനിടെ പൊള്ളിവീണത് 125 ലധികം പേർ
text_fieldsതിരുവനന്തപുരം: കേരളം വെന്തുരുകുേമ്പാൾ, ഒരു മാസത്തിനിടെ ചുട്ടുപൊള്ളിയത് 125 ലധിക ം പേർക്ക്. കഴിഞ്ഞ ഒരാഴ്ചക്കിടെ സൂര്യാതപമേറ്റ് തളർന്നുവീണത് 62 ഒാളം പേരാണ്. ഇതിന കം അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച ഏഴുപേർക്കാണ് സംസ്ഥാനത്ത് സൂ ര്യാതപമേറ്റത്. ഇതിൽ കാസർകോെട്ട മൂന്നുവയസ്സുകാരിയും ഉൾപ്പെടും. വേനൽക്കാലത്ത് കേരളം ഒരിക്കലും കാണാത്ത പ്രതിഭാസമാണ് ഇപ്പോൾ കാണുന്നതെന്നും ജനങ്ങൾ അതിജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പും ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് ആവർത്തിച്ചു.
പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ േപർക്ക് സൂര്യാതപമേറ്റത്. 32 പേർക്കാണ് ഇവിടെ ഇതുവരെ സൂര്യാതപമേറ്റത്. കൊല്ലം, പാലക്കാട്, കോഴിേക്കാട് എന്നീ ജില്ലകൾ തൊട്ടുപിന്നിലുണ്ട്. കൊല്ലം, പാലക്കാട് എന്നിവിടങ്ങളിൽ 13 പേർ വീതവും കോഴിക്കോട്ട് 12 പേരുമാണ് സൂര്യാതപമേറ്റ് ചികിത്സ തേടിയത്. ആലപ്പുഴയിൽ എട്ടുേപരും ചികിത്സ തേടി. ഇത് കൂടാതെ, കോട്ടയം, ഇടുക്കി, തൃശൂർ, കണ്ണൂർ, മലപ്പുറം, വയനാട്, കാസർകോട് എന്നീ ജില്ലകളിലും സൂര്യാതപം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തൊഴിൽസമയ പുനഃക്രമീകരണം; നിർബന്ധമായി പാലിക്കാൻ നിർദേശം
വേനൽ ശക്തമായതോടെ പകൽസമയത്തെ തൊഴില്‍ സമയം പുനഃക്രമീകരിച്ചത് നിർബന്ധമായി പാലിക്കാൻ തൊഴിൽ വകുപ്പ് തൊഴിലാളികളോടും തൊഴിൽ ദാതാക്കളോടും നിർദേശിച്ചു. വരും ദിവസങ്ങളിൽ താപനില ക്രമാതീതമായി ഉയരാൻ സാധ്യതയുള്ളതിനാൽ സൂര്യാതപം ഏല്‍ക്കാനുള്ള സാധ്യതയുണ്ട്.
ഇത് മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്ക്കേണ്ടിവരുന്നതിനാൽ രാവിലെ 11 മുതൽ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന ജോലികളിൽനിന്ന് തൊഴിലാളികൾ വിട്ടുനിൽക്കണമെന്നാണ് നിർദേശം.
എന്നാൽ, പല സ്ഥലങ്ങളിലും ഇത് പാലിക്കുന്നില്ലെന്നും ബോധ്യമായിട്ടുണ്ട്. അതിനാൽ നിർദേശം കർശനമായി പാലിക്കാനാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.