13 ജില്ലകളിൽ ചൂട് കൂടും; സൂര്യാതപമേറ്റത് 70 പേർക്ക്
text_fieldsതിരുവനന്തപുരം: വെള്ളിയാഴ്ച 13 ജില്ലകളിൽ ചൂട് ശരാശരിയില്‍നിന്ന് രണ്ട് മുതല്‍ മൂന ്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. വയനാട് ഒഴികെ ജില്ലകളിലാണ് ചൂട് കൂടുക. വ്യാഴാഴ്ച 70 പേർക്ക് സൂര്യാതപമേറ്റു. ഇതിൽ രണ്ട ുപേർക്ക് സൂര്യാഘാതവും 38 പേർക്ക് സൂര്യാതപവും 30 പേർക്ക് ചൂടേറ്റ് ശരീരത്തിൽ പാടുകളും രൂപപ്പെട്ടു.
എറണാകുളത്താണ് സൂര്യാഘാതം റിപ്പോർട്ട് ചെയ്തത്. ആലപ്പുഴയിലാണ് കൂടുതൽപേർക്ക് സൂര്യാതപമേറ്റത് -14. എറണാകുളത്ത് ഏഴും പാലക്കാട്, വയനാട് ജില്ലകളിൽ മൂന്നുപേർക്ക് വീതവും കണ്ണൂർ, കാസർകോട് ജില്ലകളിൽ രണ്ടുപേർക്ക് വീതവും കൊല്ലം, കോട്ടയം, പത്തനംതിട്ട, തൃശൂർ, തിരുവന്തപുരം ജില്ലകളിൽ ഒാരോരുത്തർക്കും പൊള്ളലേറ്റതായി ആരോഗ്യവകുപ്പ് അറിയിച്ചു.
വ്യാഴാഴ്ച സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിെൻറ താപമാപിനിയിൽ ഉയർന്ന ചൂട് രേഖപ്പെടുത്തിയത് പാലക്കാട്ടാണ്, 40.6 ഡിഗ്രി. തൊട്ടുപിന്നിൽ കൊല്ലം ജില്ലയിലെ പുനലൂരാണ് 38.6 ഡിഗ്രി. കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ ജില്ലകളിൽ രാത്രികാല ചൂട് ശരാശരിയിൽനിന്ന് രണ്ടു മുതൽ മൂന്ന് ഡിഗ്രിവരെ ഉയർന്നു. രാത്രികാല ചൂട് ഏറ്റവുംകുറവ് പൂനലൂരാണ്, 23.5 ഡിഗ്രി.
അതേസമയം തമിഴ്നാട് തീരത്തുനിന്ന് തെക്ക് ദിശയിൽ മണിക്കൂറിൽ 35-45 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ വെള്ളിയാഴ്ച രാത്രി 11.30 വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ കടൽ പ്രക്ഷുബ്ധമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.