ഇന്ന് സമ്പൂർണ ലോക്ഡൗൺ, രാത്രി കര്ഫ്യൂ തുടരും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണും രാത്രികാല കർഫ്യൂവും തുടരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗമാണ് തീരുമാനമെടുത്തത്. തുടർന്നുള്ള കാര്യങ്ങൾ ചൊവ്വാഴ്ച പരിശോധിച്ച് ഉചിത തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
യോഗതീരുമാനത്തിെൻറ അടിസ്ഥാനത്തിൽ ഇന്ന് സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗണായിരിക്കും. അവശ്യസേവനങ്ങൾക്ക് മാത്രമേ അനുമതിയുള്ളൂ.വാക്സിനേഷൻ പൂർത്തിയായാലും കോവിഡ് പൂർണമായി വിട്ടുപോവില്ലെന്നാണ് വിദഗ്ധർ പറയുന്നത്. അത് കണ്ടുള്ള പ്രതിരോധമാർഗമാണ് അവലംബിക്കുക. അടുത്തയാഴ്ച മുതൽ ഞായറാഴ്ച ലോക്ഡൗണും രാത്രികാല കർഫ്യൂവും ഒഴിവാക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുമെന്ന് സൂചിപ്പിക്കുന്നതാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ.
ഇപ്പോൾ സംസ്ഥാനത്ത് വീക്ക്ലി ഇൻഫെക്ഷൻ പോപുലേഷൻ റേഷ്യോ (ഡബ്ല്യു.ഐ.പി.ആർ) ഏഴിന് മുകളിലുള്ള 81 നഗരവാർഡുകളിലും 215 ഗ്രാമപഞ്ചായത്ത് വാർഡുകളിലും ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. ദ്രുത പ്രതികരണസേന (ആർ.ആർ.ടി) മുഖേന കോവിഡ് രോഗികളുടെ ക്വാറൻറീൻ ഉറപ്പുവരുത്തുകയാണ്. ഇതുമായി ബന്ധപ്പെട്ട വാർഡ് തലത്തിലുള്ള വിവരങ്ങൾ ജില്ല ദുരന്തനിവാരണ അതോറിറ്റികൾ ശേഖരിച്ച് ദിവസേന റിപ്പോർട്ട് ചെയ്യണമെന്ന് നിർദേശം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റ് തീരുമാനങ്ങൾ
കോവിഡ് ബാധിതർ വീടുകളിൽതന്നെ ക്വാറൻറീനിൽ കഴിയുന്നെന്ന് ഉറപ്പാക്കാൻ പൊലീസിെൻറ സേവനം പ്രയോജനപ്പെടുത്തുംക്വാറൻറീൻ ലംഘനം കണ്ടെത്തിയാൽ കേസെടുക്കും. ഇത്തരക്കാരെ പിന്നീട് വീടുകളിൽ തുടരാൻ അനുവദിക്കില്ല. സി.എഫ്.എൽ.ടി.സിയിലേക്ക് മാറ്റും.രോഗബാധിതരുള്ള വീടുകൾ തോറുമുള്ള പരിശോധനക്ക് പൊലീസിെൻറ മോട്ടോർ സൈക്കിൾ പട്രോൾ സംഘത്തെ നിയോഗിക്കും
രോഗികൾക്ക് ക്വാറൻറീനിൽ കഴിയാൻ വീടുകളിൽ സൗകര്യമുണ്ടോയെന്ന് പൊലീസ് നേരിട്ട് പരിശോധിക്കും. അനുകൂല സാഹചര്യങ്ങളില്ലെങ്കിൽ പഞ്ചായത്തിനെ അറിയിക്കാനും രോഗിയെ സി.എഫ്.എൽ.ടി.സിയിലേക്ക് മാറ്റാനും നടപടി സ്വീകരിക്കും.
ക്വാറൻറീനിൽ കഴിയുന്ന രോഗികൾക്ക് അവശ്യവസ്തുകൾ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ എത്തിക്കാൻ പൊലീസ് നടപടി സ്വീകരിക്കും. കച്ചവടസ്ഥാപനങ്ങളിൽനിന്ന് ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കാനും പൊലീസ് മുന്നിലുണ്ടാകും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.