ഇന്ന് ലോക്ഡൗണിന് സമാന നിയന്ത്രണം; അനാവശ്യ യാത്ര അനുവദിക്കില്ല
text_fieldsതിരുവനന്തപുരം: കോവിഡ് സാഹചര്യത്തിൽ ഇന്ന് സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഉണ്ടാകും. ആരാധനാലയങ്ങളിൽ 20 പേരെ പങ്കെടുപ്പിച്ച് ചടങ്ങുകൾക്ക് അനുമതിയുണ്ട്.
സ്റ്റാഫ് സെലക്ഷൻ കമീഷൻ പരീക്ഷ എഴുതാൻ പോകുന്നവർക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാർക്കും ഇളവുണ്ടാവും. അനാവശ്യ യാത്ര അനുവദിക്കില്ല. പൊലീസിന്റെ കർശന പരിശോധനകൾ എല്ലായിടങ്ങളിലും ഉണ്ടാകും. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി.
അത്യാവശ്യ യാത്രക്കാർ മതിയായ രേഖകൾ കാണിക്കണം. പാൽ, പഴം, പച്ചക്കറി, പലവ്യഞ്ജനം, മീൻ ഉൾപ്പടെ അവശ്യ സാധനങ്ങൾ വില്‍ക്കുന്ന കടകൾക്ക് രാവിലെ ഏഴുമണി മുതൽ രാത്രി ഒമ്പത് വരെ പ്രവർത്തിക്കാം. ഹോട്ടലിലും ബേക്കറിയിലും പാർസൽ മാത്രമേ അനുവദിക്കൂ. അടിയന്തര സാഹചര്യമെങ്കിൽ വർക് ഷോപ്പുകൾക്ക് പ്രവർത്തിക്കാം.
ദീർഘ ദൂര ബസുകളും ട്രെയിനുകളും സർവീസ് നടത്തും. കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്തുന്നുണ്ട്. രോഗവ്യാപനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ രണ്ട് ഞായറാഴ്ചകളിലായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പിന്നീട് ഇത് ഫലം കണ്ടു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഈ ആഴ്ചത്തേക്ക് കൂടി നീട്ടുകയായിരുന്നു. വരുന്ന ഞായറാഴ്ചകളില്‍ നിയന്ത്രണം തുടരണമോ എന്ന കാര്യത്തില്‍ അടുത്ത അവലോകന യോഗത്തില്‍ തീരുമാനം ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.