സംസ്ഥാനത്തെ ഞായറാഴ്ച നിയന്ത്രണങ്ങൾ പിൻവലിച്ചു
text_fieldsതിരുവനന്തപുരം: കോവിഡിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഞായറാഴ്ചകളിൽ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങൾ സർക്കാർ പിൻവലിച്ചു. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
സ്‌കൂളുകളുടെ പ്രവർത്തനം സാധാരണ നിലയിലാക്കാനും തീരുമാനമായി. 28 മുതൽ വൈകീട്ട് വരെ ക്ലാസുകൾ നടത്താനാണ് തീരുമാനം. ക്ലാസുകളിൽ 50 ശതമാനം കുട്ടികളെ മാത്രമേ പ്രവേശിപ്പിക്കൂ.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നത്. അവശ്യ സർവിസുകൾക്ക് മാത്രമായിരുന്നു അനുമതി. എ, ബി, സി കാറ്റഗറി അടിസ്ഥാനമാക്കി ജില്ല അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിക്കപ്പെട്ടിരുന്നത്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 29,471 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5676, തിരുവനന്തപുരം 5273, കോട്ടയം 3569, കൊല്ലം 2806, തൃശൂര്‍ 1921, കോഴിക്കോട് 1711, ആലപ്പുഴ 1559, മലപ്പുറം 1349, പത്തനംതിട്ട 1322, ഇടുക്കി 1252, പാലക്കാട് 1120, കണ്ണൂര്‍ 1061, വയനാട് 512, കാസര്‍ഗോഡ് 340 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.