ഞായറാഴ്ച പ്രവൃത്തിദിനം; സര്‍ക്കാര്‍ നിർദേശം കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പാലിക്കേണ്ടെന്ന് കെ.സി.ബി.സി
text_fieldsകൊച്ചി: ഒക്ടോബർ രണ്ട് ഞായറാഴ്ച ഗാന്ധിജയന്തിയോടനുബന്ധിച്ച് പ്രവൃത്തി ദിനമാക്കാനുള്ള സർക്കാർ നിർദേശം കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പാലിക്കേണ്ടതില്ലെന്ന് കെ.സി.ബി.സി. പകരം മറ്റൊരു ദിവസം പ്രവൃത്തിദിനമാക്കി നിർദേശത്തോട് സഹകരിക്കണമെന്നും കെ.സി.ബി.സി പ്രസ്താവനയിൽ പറഞ്ഞു.
ഒക്‌ടോബര്‍ രണ്ടിന് കത്തോലിക്കാരൂപതകളില്‍ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകള്‍ നടത്തപ്പെടുന്നതിനാലും ഞായറാഴ്ച വിശ്വാസപരമായ ആചാരാനുഷ്ഠാനങ്ങളില്‍ കത്തോലിക്കരായ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കേണ്ടതുള്ളതിനാലും ആ ദിനം സാധാരണപോലെതന്നെ ആചരിച്ച് വിശ്വാസപരമായ കാര്യങ്ങള്‍ക്കുവേണ്ടിമാത്രം നീക്കിവെക്കണം. ഞായറാഴ്ച പ്രവൃത്തി ദിനമാക്കാനുള്ള സർക്കാർ നിർദേശം കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പാലിക്കേണ്ടതില്ല. ഒക്‌ടോബര്‍ രണ്ട് ഞായറാഴ്ച ഗാന്ധിജയന്തി ദിനത്തില്‍ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും വിദ്യാലയങ്ങളില്‍ വന്ന് ലഹരിവിരുദ്ധ ബോധവത്കരണപരിപാടി സംഘടിപ്പിക്കണമെന്ന സര്‍ക്കാര്‍ നിർദേശം, മറ്റൊരു ദിവസത്തിൽ സമുചിതമായി ആചരിച്ച് നിർദേശത്തോട് സഹകരിക്കണമെന്നും കെ.സി.ബി.സി പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.