കടയിൽ പോകാൻ സുനീറിന് വാക്സിൻ സർട്ടിഫിക്കറ്റുണ്ട്; പക്ഷേ വാക്സിൻ കിട്ടിയിട്ടില്ല!
text_fieldsകാക്കനാട്: കടയിൽ പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ് വേണം. വാക്സിനെടുക്കാൻ സ്ലോട്ട് തപ്പിയപ്പോൾ താൻ മുേമ്പ എടുത്തെന്ന്!. കാക്കനാട്ടെ ഓട്ടോ ഡ്രൈവറും എൻ.ജി.ഒ ക്വാർട്ടേഴ്സ് സ്വദേശിയുമായ സുനീറാണ് കിട്ടാത്ത വാക്സിൻ എടുത്തതായി സർട്ടിഫിക്കറ്റ് ലഭിച്ച് വെട്ടിലായത്.
സംസ്ഥാന സർക്കാറിെൻറ പുതിയ കോവിഡ് പ്രോട്ടോകോൾ പ്രകാരം കടയിൽ പോകണമെങ്കിൽ ഒന്നാം ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റോ ആർ.ടി.പി.സി.ആർ ഫലമോ കോവിഡ് പോസിറ്റിവായി ഒരു മാസം കഴിഞ്ഞവരോ ആകണം. നേരത്തേ പല തവണ േസ്ലാട്ട് ലഭിക്കാതെ വന്നതോടെ പിന്നീടാകാമെന്ന് കരുതിയ സുനീർ ഇതോടെ വാക്സിൻ സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് കോവിൻ സൈറ്റിൽ തിരയുമ്പോഴാണ് നേരത്തേ തന്നെ വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് കാണുന്നത്.
ആഗസ്റ്റ് മൂന്നിന് കാക്കനാട് യൂത്ത് ഹോസ്റ്റലിൽനിന്ന് വാക്സിൻ എടുത്തെന്നാണ് സൈറ്റിൽ കാണിക്കുന്നത്. ഇതനുസരിച്ച് സർട്ടിഫിക്കറ്റ് ലഭ്യമാണ്. സുനീറിന്‍റെ പേരിൽ മറ്റാരോ വാക്സിൻ സ്വീകരിച്ചതായാണ് കരുതുന്നത്. ഇനി തനിക്ക് ലഭിക്കുമോ എന്ന ആശങ്കയിലാണ് ഇദ്ദേഹം. സംഭവത്തിൽ ജില്ല കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.