അമ്മയെ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചിട്ട കേസിൽ കൂട്ടുപ്രതി പിടിയിൽ
text_fieldsകൊല്ലം: മകൻ മാതാവിെന മർദിച്ചുകൊന്ന് കുഴിച്ചുമൂടിയ കേസിൽ കൂട്ടുപ്രതിയും പിടിയിൽ. ചെമ്മാൻമുക്ക് നീതി നഗർ-70ൽ പ്ലാമൂട്ടിൽ കിഴക്കതിൽ പരേതനായ സുന്ദരേശെൻറ ഭാര്യ സാവിത്രിയമ്മ (82) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ സുനിൽകുമാറിെൻറ സുഹൃത്ത് ഓട്ടോ ഡ്രൈവർ പുള്ളിക്കട കോളനിയിൽ താമസിക്കുന്ന കുട്ടനെയാണ് തിരുനെൽവേലിയിൽനിന്ന് ഈസ്റ്റ് പൊലീസ് പിടികൂടിയത്.
കുഴിച്ചുമൂടാനും തെളിവുകൾ നശിപ്പിക്കാനുമടക്കം കുട്ടെൻറ സഹായം സുനിൽകുമാറിന് ലഭിച്ചിരുന്നു. കുട്ടനെ തിങ്കളാഴ്ച വൈകുന്നേരം 5.45ന് പുള്ളിക്കടയിലെ വീട്ടിലും കൊലപാതകം നടന്ന വീട്ടിലും തെളിവെടുപ്പിനെത്തിച്ചു. സാവിത്രിയുടെ ശ്വാസകോശത്തിൽ മണ്ണിെൻറ അംശമുണ്ടെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ അറിയിച്ചെന്ന് പൊലീസ് പറഞ്ഞു. ക്രൂരമർദനത്തിനിരയായ സാവിത്രിയമ്മ മരിച്ചെന്ന് കരുതിയാകാം കുഴിച്ചുമൂടിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. സാവിത്രിയമ്മയുടെ നാല് വാരിയെല്ലുകൾ ഒടിഞ്ഞതായും പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തി. നിലത്തിട്ട് ചവിട്ടിയപ്പോൾ സംഭവിച്ചതാകാമെന്നാണ് കരുതുന്നത്. തലക്ക് പിറകിലും ക്ഷതമേറ്റിട്ടുണ്ട്.
സുനിൽകുമാറിെൻറ സുഹൃത്തായ കുട്ടൻ ഭാര്യയുമായി പിണങ്ങി കഴിയുകയാണ്. മിക്ക ദിവസവും സാവിത്രിയമ്മയുടെ വീടിനോട് ചേർന്നുള്ള ഷെഡിലാണ് രാത്രി തങ്ങിയിരുന്നത്. സംഭവദിവസം രാത്രിയിലും എത്തിയ കുട്ടനോട് അമ്മയെ മർദിച്ചെന്നും ബോധരഹിതയായി കിടക്കുന്നെന്നും സുനിൽകുമാർ പറഞ്ഞു.
കട്ടിലിൽ കിടന്ന സാവിത്രിയമ്മ മരിച്ചെന്ന് കുട്ടൻ പറഞ്ഞതോടെയാണ് കുഴിച്ചുമൂടാൻ തീരുമാനിച്ചത്. തൂമ്പ കൊണ്ട് കുഴി എടുത്തശേഷം മൃതദേഹത്തിെൻറ കാലുകൾ മടക്കിവെച്ച് ചരിച്ച് കുഴിയിലേക്കിറക്കി മണ്ണിട്ട് മൂടുകയായിരുന്നു. അതിനുശേഷമുള്ള ദിവസങ്ങളിലും കുട്ടൻ ഇവിടെ എത്തിയിരുന്നു. കേസിൽ സുനിൽകുമാർ അറസ്റ്റിലായതോടെ കുട്ടൻ ഒളിവിൽ പോയി. കുട്ടനെയും സുനിൽകുമാറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.