സുനിൽ പി. ഇളയിടത്തിെൻറ ഒാഫീസിനു നേരേ ആക്രമണം
text_fieldsകാലടി: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ നിലപാടിനെ പിന്തുണച്ച് വിവിധ വേദികളിൽ പ്രഭാഷണം നടത്തുന്ന ഡോ. സുനിൽ പി. ഇളയിടത്തിെൻറ ഒാഫിസിൽ സംഘ്പരിവാർ അതിക്രമം. നേരത്തേ ഹൈന്ദവ സംഘടനകൾ അദ്ദേഹത്തിനെതിരെ വധഭീഷണി മുഴക്കിയിരുന്നു. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മലയാളവിഭാഗം മേധാവിയും വാഗ്മിയും എഴുത്തുകാരനുമായ ഡോ. സുനിൽ പി. ഇളയിടത്തിെൻറ സർവകലാശാലയിലെ ഓഫിസ് വാതിലിലാണ് ബുധനാഴ്ച രാത്രി അജ്ഞാതർ കാവി നിറത്തിൽ മൂന്ന് ഗുണനചിഹ്നം വരക്കുകയും നെയിംബോർഡ് എടുത്തുമാറ്റുകയും ചെയ്തത്.
കാമ്പസിലെ എസ്.എഫ്.ഐ കൊടിതോരണങ്ങളും കത്തിച്ചു. സർവകലാശാലയിൽ എം.ഫിൽ പ്രവേശനപരീക്ഷ നടക്കുന്നതിനാൽ ക്ലാസ് ഉണ്ടായിരുന്നില്ല. രാവിലെ 11ഒാടെ എത്തിയ സഹ അധ്യാപകരാണ് സംഭവം െപാലീസിൽ അറിയിച്ചത്. ഫോണിലും നേരിട്ടും ആരും ഭീഷണിപ്പെടുത്തിയിട്ടിെല്ലന്നും പേടിപ്പിച്ച് നിശ്ശബ്ദനാക്കാൻ കഴിയിെല്ലന്നും ഡോ. സുനിൽ പി. ഇളയിടം ‘മാധ്യമ’ത്തോട് പറഞ്ഞു.
സർവകലാശാല നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും കാമ്പസിലെ നിരീക്ഷണ കാമറകൾ പരിശോധിച്ചുവരുകയാണെന്നും അക്രമികളെ ഉടൻ പിടികൂടുമെന്നും സി.ഐ സജി മാർക്കോസ് പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം, എസ്.എഫ്.ഐ സംഘടനകളുടെ നേതൃത്വത്തിൽ കാലടി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.