പന്തീരാങ്കാവ് യു.എ.പി.എ കേസ്; ഇടതുപക്ഷം ആത്മപരിശോധന നടത്തണം -സുനിൽ പി. ഇളയിടം
text_fieldsപന്തീരാങ്കാവ് യു.എ.പി.എ കേസിൽ അലൻ ഷുഹൈബിനും താഹ ഫസലിനും ജാമ്യം ലഭിച്ചതിന് പിന്നാലെ വിഷയത്തിൽ ഇടതുപക്ഷം സ്വയംവിമർശനം നടത്തണമെന്ന അഭിപ്രായവുമായി ഇടത് ചിന്തകനായ സുനിൽ പി. ഇളയിടം.
ഇടതുപക്ഷത്തിന്‍റെ രാഷ്ട്രീയനയത്തിനും രാഷ്ട്രീയധാർമ്മികതക്കും തീർത്തും എതിരായ നടപടിയായിരുന്നു അലനെയും താഹയെയും യു.എ.പി.എ ചുമത്തി ജയിലിലടച്ച നടപടി. ഇടതുപക്ഷം ഇക്കാര്യത്തിൽ ആത്മപരിശോധനക്കും സ്വയംവിമർശനത്തിനും തയ്യാറാവണമെന്ന് അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
താഹക്കും അലനും ജാമ്യം ലഭിച്ചതിൽ സന്തോഷവും ആശ്വാസവുമുണ്ട്. ഭരണകൂടഭീകരതയുടെ ഇരകളായി, അന്യായമായി യു.എ.പി.എ ചുമത്തപ്പെട്ട് തടവിലടക്കപ്പെട്ടവരുടെ മോചനത്തിനായി ബഹുജനപ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരാൻ ഇടതുപക്ഷം മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫേസ്ബുക് പോസ്റ്റ് പൂർണരൂപം...
താഹയ്ക്കും അലനും ജാമ്യം ലഭിച്ചതിൽ സന്തോഷം. ആശ്വാസം .
ഇടതുപക്ഷത്തിൻ്റെ രാഷ്ട്രീയനയത്തിനും രാഷ്ട്രീയധാർമ്മികതയ്ക്കും തീർത്തും എതിരായ നടപടിയായിരുന്നു അലനെയും താഹയെയും UAPA ചുമത്തി ജയിലിലടച്ച നടപടി.
ഇടതുപക്ഷം ഇക്കാര്യത്തിൽ ആത്മപരിശോധനയ്ക്കും സ്വയംവിമർശനത്തിനും തയ്യാറാവണം.
ഭരണകൂടഭീകരതയുടെ ഇരകളായി, അന്യായമായി UAPA ചുമത്തപ്പെട്ട് തടവിലടയ്ക്കപ്പെട്ടവരുടെ മോചനത്തിനായി ബഹുജനപ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരാൻ ഇടതുപക്ഷം മുന്നിട്ടിറങ്ങണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.