ഉദാരമതികളുടെ കാരുണ്യം കാത്ത് സുനിത
text_fieldsശ്രീകണ്ഠപുരം: അർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവതി സഹായം തേടുന്നു.
തലക്കും ഇടുപ്പെല്ലിനും കാൻസർ ബാധിച്ച് മൂന്ന് മാസമായി ചികിത്സയിൽ കഴിയുന്ന ചേപ്പറമ്പ് പയറ്റുചാലിലെ പാറക്കടവിൽ സുനിതയാണ് ഉദാരമതികളുടെ കരുണക്കായി കാത്തുനിൽക്കുന്നത്.
തൈറോയ്ഡ് അർബുദവും പിടിപെട്ടതോടെ ഇവർ കോഴിക്കോട് എം.വി.ആർ കാൻസർ സെൻററിൽ ചികിത്സയിലാണ്.
എട്ടുലക്ഷം രൂപയോളം ഇനി ചികിത്സക്ക് വേണം. ഭർത്താവും രണ്ടു മക്കളുമടങ്ങിയ നിർധന കുടുംബത്തിന് ചെലവ് താങ്ങാൻ സാധിക്കാത്തതിനാലാണ് നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സ സഹായ കമ്മിറ്റി പ്രവർത്തനം തുടങ്ങിയത്.
വാർഡ് കൗൺസിലർ ടി.ആർ. നാരായണൻ കൺവീനറും മാണി മണിമല ചെയർമാനും വേണുഗോപാലൻ പുത്തലത്ത് ട്രഷററുമായ കമ്മിറ്റി കേരള ബാങ്കിെൻറ ശ്രീകണ്ഠപുരം ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 100 600 7000 203. ഐ.എഫ്.എസ്.സി കോഡ്: UTIBOSKD C01.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.