ധനകാര്യ സമിതികളായി; സണ്ണി ജോസഫ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ
text_fieldsതിരുവനന്തപുരം: നിയമസഭയിലെ ധനകാര്യ സമിതികളെയും സബ്ജക്ട് കമ്മിറ്റികളെയും തെരഞ്ഞെടുത്തു. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർമാൻ പ്രതിപക്ഷത്തെ സണ്ണി ജോസഫായിരിക്കും. 11 അംഗങ്ങളാണ് ഇരുപക്ഷത്തുനിന്നുമായി സമിതിയിൽ. എസ്റ്റിമേറ്റ് കമ്മിറ്റി ചെയർപേഴ്സണായി കെ.കെ. ശൈലജയെ തെരഞ്ഞെടുത്തു. പൊതുമേഖല സ്ഥാപനങ്ങളെക്കുറിച്ച സമിതിയുടെ ചെയർമാൻ ഇ. ചന്ദ്രശേഖരനും ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർമാൻ ടി.പി. രാമകൃഷ്ണനുമാണ്. ഇൗ സമിതികളിലെല്ലാം 11 അംഗങ്ങളുണ്ട്.
ബജറ്റിൽ വകുപ്പ് തിരിച്ച് ചർച്ചകൾ നടക്കാനിരിക്കെ, സബ്ജക്റ്റ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു. സമിതികളും ചെയർമാന്മാരും. കൃഷി, മൃഗസംരക്ഷണം -മന്ത്രി പി. പ്രസാദ്, ഭൂനികുതിയും േദവസ്വവും -മന്ത്രി കെ. രാജൻ, ജലവിഭവം -മന്ത്രി റോഷി അഗസ്റ്റിൻ, വ്യവസായവും ധാതുക്കളും -മന്ത്രി പി. രാജീവ്, മരാമത്തും ഗതാഗതവും വാർത്താവിനിമയവും -മന്ത്രി പി.എ. മുഹമ്മദ് റിയാസ്, വിദ്യാഭ്യാസം -മന്ത്രി വി. ശിവൻകുട്ടി, വൈദ്യുതിയും തൊഴിലും തൊഴിലാളി ക്ഷേമവും -മന്ത്രി കെ. കൃഷ്ണൻകുട്ടി, സാമ്പത്തിക കാര്യങ്ങൾ -മന്ത്രി കെ.എൻ. ബാലഗോപാൽ, തദ്ദേശവും ഗ്രാമവികസനവും ഭവന നിർമാണവും -മന്ത്രി എം.വി. ഗോവിന്ദൻ, വനം, പരിസ്ഥിതി, വിനോദ സഞ്ചാരം -മന്ത്രി എ.കെ. ശശീന്ദ്രൻ, ഭക്ഷ്യവും സിവിൽ സൈപ്ലസും സഹകരണവും -മന്ത്രി വി.എൻ. വാസവൻ, ആരോഗ്യം, കുടുംബക്ഷേമം -മന്ത്രി വീണ ജോർജ്, സാമൂഹിക സേവനം -മന്ത്രി കെ. രാധാകൃഷ്ണൻ, ആഭ്യന്തര കാര്യങ്ങൾ -മുഖ്യമന്ത്രി പിണറായി വിജയൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.