തൃശൂരിൽ സൂപ്പർ മെഗാ ക്രിസ്മസ് ഗ്രാമം
text_fieldsതൃശൂർ: തിരുഹൃദയ റോമൻ കാത്തലിക്ക് ലത്തീൻ പള്ളിയിൽ ‘ബത്ലഹേമിൽ’ഉണ്ണിയേശുവിന്റെ പിറവി കാണാനെത്തിയത് നിരവധിയാളുകൾ.
ദൈവപുത്രന്റെ പിറവിയറിയിച്ച വാൽനക്ഷത്രെ പിന്തുടർന്നെത്തിയവർ മാത്രമല്ല, നാടാകെയും ഒഴുകിയെത്തി. രണ്ട് ഏക്കറോളം വരുന്ന സ്ഥലത്താണ് സൂപ്പർ മെഗാ ക്രിസ്തുമസ് ഗ്രാമം ‘ബേത്ലഹേം’ഒരുക്കിയത്. ജീവൻ തുടിക്കുന്ന ജീവജാലങ്ങളും, മഞ്ഞു മനുഷ്യരും, ഹിമകരടികളും, ആനയും, പാമ്പും, മുതലയും, ദേശാടന പക്ഷികളായ ഫ്ലെമിംഗോസും, ക്രിസ്മസ് ട്രീകൾ കൊണ്ടും വലിയ കൊട്ടാരത്തിന്റെ ഉള്ളിലൂടെ നടന്നു നീങ്ങാനും സാധിക്കുന്ന തരത്തിൽ കണ്ണഞ്ചിക്കുന്ന നിരവധി കാഴ്ചകളൊരുക്കി പുതുമകളേറെ നിറച്ചതാണ് ഇവിടെയുള്ളത്. ആർട്ടിസ്റ് കോട്ടപ്പുറം ജോഷിയുടെ നേതൃത്ത്വത്തിൽ നൂറോളം കലാകാരന്മാര് മൂന്ന് മാസത്തോളം രാപ്പകൽ ഭേദമില്ലാതെയാണ് ബെതലേഹേമിനെ ഒരുക്കിയത്. തിരുപ്പിറവി മുതൽ പുതുവർഷ ദിനം വരെ വൈകുന്നേരം അഞ്ച് മുതൽ രാത്രി 9.30 വരെ ക്രിസ്മസ് ഗ്രാമം പൊതുജനങ്ങൾക്ക് കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വൈകീട്ട് ഏഴ് മുതൽ ഡാൻസ്, കോമഡി ഷോ, ഗെയിംസ്, മ്യൂസിക് ബാന്‍ഡ് തുടങ്ങി വിവിധ കലാ-സാംസ്കാരിക പരിപാടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.