സപ്ലൈകോ പാഴ്ചെലവുകൾക്ക് പരിഹാരമുണ്ടാവുമോ?
text_fieldsസപ്ലൈകോ പാഴ്ചെലവുകളുടെ കേന്ദ്രമാണെന്നാണ് ധനകാര്യം പരിശോധന സംഘം സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നത്. അത് എങ്ങനെ ഒഴിവാക്കാമെന്ന് ഉദ്യോഗസ്ഥർ ചിന്തിക്കുന്നില്ല. കള്ളക്കണക്കുകൾ തയാറാക്കുമ്പോൾപോലും അത് ശരിയായി രേഖപ്പെടുത്തി ഫയലാക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. ഒറ്റനോട്ടത്തിൽതന്നെ കണക്കുപുസ്തകം അബദ്ധ പഞ്ചാംഗമാണെന്ന് ആർക്കും ബോധ്യമാവും.
കൊച്ചി ഡിപ്പോയിൽ സ്വകാര്യ ഗോഡൗണുകൾ അശാസ്ത്രീയമായി ഉപയോഗിക്കുന്നതുപോലെ ഭക്ഷ്യഭദ്രത പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കണക്കുകളിലും സുതാര്യതയില്ല. 2017 ഏപ്രിൽ മുതൽ 2019 നവംബർ വരെയുള്ള രേഖകൾ പരിശോധിച്ചപ്പോൾ ചെലവിെനക്കാൾ 17.92 ലക്ഷമാണ് കൊച്ചിയിൽ അധികമായി സർക്കാറിനോട് ആവശ്യപ്പെട്ടത്.
ഭക്ഷ്യധാന്യങ്ങൾ എഫ്.സി.ഐ ഗോഡൗണിൽനിന്ന് സപ്ലൈകോ ഡിപ്പോ ഗോഡൗണിൽ എത്തിക്കുന്നതുവരെയുള്ള ചെലവുകൾ പരിശോധിച്ചാൽ ട്രാൻസ്പോർട്ടേഷൻ ചാർജ് കണക്കുപുസ്തകത്തിൽ രേഖപ്പെടുത്തിയതിനെക്കാൾ 20.87 ലക്ഷം കുറവാണ് സർക്കാറിനോട് ആവശ്യപ്പെട്ടത്.
പുസ്തകത്തിലേത് സത്യസന്ധമായ കണക്കാണെങ്കിൽ കുറവ് വന്ന തുക ഉദ്യോഗസ്ഥർ എവിടുന്ന് കണ്ടെത്തും എന്ന ചോദ്യത്തിന് ഉത്തരമില്ല. അതേ കാലത്തെ ഹാൻഡ്ലിങ് ചാർജ് 28 .68 ലക്ഷം രേഖകളിലുള്ളതിെനക്കാൾ കൂടുതൽ സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. കണക്കിൽ ഈ മറിമായം കാണിക്കുന്നത് എന്തിനുവേണ്ടിയാണ്? ഉത്തരം പറയേണ്ടത് ഉദ്യോഗസ്ഥരാണ്.
ധാന്യങ്ങൾ സപ്ലൈകോ ഗോഡൗണിൽനിന്ന് ന്യായവില ഷോപ്പുകളിൽ എത്തിക്കുന്നത് വരെയുള്ള ചെലവുകൾ പരിശോധിച്ചാൽ ട്രാൻസ്പോർട്ടേഷൻ ചാർജ് രേഖകളിലുള്ളതിെനക്കാൾ 51.74 ലക്ഷം കുറച്ച് സർക്കാറിനോട് ആവശ്യപ്പെട്ടു. ഇതേകാലത്ത് ഹാൻഡ്ലിങ് ചാർജ് 41.71 ലക്ഷം കൂടുതൽ ആവശ്യപ്പെടുകയും ചെയ്തു.
വാടക നൽകിയ കണക്കിലും തുകകൾ വ്യത്യസ്തമാണ്. കണക്കു പുസ്തകത്തിലുള്ളതിെനക്കാൾ 9.02 ലക്ഷം കൂടുതലായി സർക്കാറിനോട് ആവശ്യപ്പെട്ടു. ശമ്പളം, കൂലി, പെൻഷൻ, ഇ.പി.എഫ് എന്നിവയിൽ രേഖകളിലുള്ളതിെനക്കാൾ 11.15 ലക്ഷം രൂപ അധികമായി ആവശ്യപ്പെട്ടു. ഇതിൽനിന്ന് കണക്കു പുസ്തകത്തിലെ തുകയല്ല സർക്കാറിനോട് ആവശ്യപ്പെടുന്നതെന്ന് വ്യക്തം. 2019ലെ ചില മാസങ്ങളിൽ വാടക നൽകിയ തുകയിലും കണക്കിൽ മറിമായം കാണാം.
പെരുമ്പാവൂരും മൂവാറ്റുപുഴയും
കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫിസറുടെ പരിധിയിൽ 228 ഉം ആലുവയിൽ 213 ഉം ന്യായവില ഷോപ്പുകളാണുള്ളത്. എൻ.എഫ്.എസ്.എ ഭക്ഷ്യധാന്യങ്ങളുടെ സംഭരണവും വിതരണവും ഈ ഡിപ്പോ കൈകാര്യം ചെയ്യുന്നു. സംസ്ഥാന വെയർ ഹൗസിങ് കോർപറേഷെൻറ ചൂണ്ടിയിെല നാലു ഗോഡൗണാണ് ഭക്ഷ്യധാന്യങ്ങൾ സംഭരിക്കാൻ ഉപയോഗിക്കുന്നത്. കുന്നത്തുനാട്, ആലുവ താലൂക്ക് സപ്ലൈ ഓഫിസർമാരുടെയും പരിധിയിലുള്ള ഭക്ഷ്യധാന്യ വിതരണത്തിന് െചലവുകൾ രണ്ടായി തിരിച്ചാണ് ഇവിടെനിന്ന ക്ലെയിം ചെയ്യുന്നത്.
2017 ഏപ്രിൽ മുതൽ 2019 നവംബർ വരെ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് െചലവ് ഇനത്തിൽ ക്ലെയിം ചെയ്യുന്നതിന് പെരുമ്പാവൂർ ഡിപ്പോയിൽനിന്ന് സമർപ്പിച്ച ചെലവ് കണക്കുകൾ പരിശോധിച്ചതിൽ സർക്കാറിലേക്ക് ആവശ്യപ്പെട്ട തുക രേഖകളിലുള്ളതിൽനിന്നും വ്യത്യസ്തമാണ്. ചില മാസങ്ങളിൽ ഇത് കൂടുതലും ചില മാസങ്ങളിൽ കുറവുമാണ്. ആകെ ക്ലെയിം പരിശോധിക്കുമ്പോൾ കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫിസിേൻറത് രേഖകളിലുള്ളതിെനക്കാൾ 54.34 ലക്ഷം കുറവാണ്.
ആലുവ താലൂക്ക് സപ്ലൈ ഓഫിസ് രേഖകളിലുള്ളതിെനക്കാൾ 47.35 ലക്ഷം കൂടുതലും കണ്ടെത്തി. അതായത്, പെരുമ്പാവൂർ ഡിപ്പോയിൽനിന്ന് ആകെ 7.03 ലക്ഷം കുറവാണ് സർക്കാറിനോട് ആവശ്യപ്പെട്ടത്.
മൂവാറ്റുപുഴ താലൂക്ക് സപ്ലൈ ഓഫിസറുടെ പരിധിയിൽ 160 ഉം കോതമംഗലം പരിധിയിൽ 122 ഉം ന്യായവില ഷോപ്പുകളുണ്ട്. ഭക്ഷ്യധാന്യങ്ങളുടെ സംഭരണവും വിതരണവും ഈ ഡിപ്പോയാണ് കൈകാര്യം ചെയ്യുന്നത്.
നാല് സ്വകാര്യ ഗോഡൗണാണ് എൻ.എഫ്.എസ്.എ ഭക്ഷ്യധാന്യങ്ങൾ സ്റ്റോക്ക് ചെയ്യാൻ ഉപയോഗിക്കുന്നത്. മൂവാറ്റുപുഴ ഓഫിസിൽ ഇത് 2.14 ലക്ഷവും കോതമംഗലം 8.84 ലക്ഷം രേഖകളിലുള്ളതിെനക്കാൾ കുറവാണ് ക്ലെയിം ചെയ്തിട്ടുള്ളതെന്ന് കണ്ടെത്തി.
റിപ്പോർട്ടിലെ ശിപാർശകൾ
ഭക്ഷ്യഭദ്രത പദ്ധതി നടത്തിപ്പിന് അനുവദിച്ചതിെനക്കാൾ അധികമായി നിയോഗിച്ച ജീവനക്കാരെ പുനർവിന്യസിക്കുന്നതിന് സപ്ലൈകോ മാനേജിങ് ഡയറക്ടർക്ക് നിർദേശം നൽകണം.
ശാസ്ത്രീയ ചരക്കുനീക്കം ഉറപ്പുവരുത്തേണ്ടത് മാനേജർമാരുടെ ഉത്തരവാദിത്തമാണ്
സ്വകാര്യ ഗോഡൗണുകളിൽ ഭക്ഷ്യധാന്യങ്ങൾ കെട്ടിക്കിടക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കണം.
വാടക ഇനത്തിലെ പാഴ്ചെലവ് ഉണ്ടാകുന്നില്ലെന്നും മനേജർ ഉറപ്പുവരുത്തണം.ഭക്ഷ്യധാന്യങ്ങളുടെ വിലയായി സർക്കാറിലേക്ക് ലഭിക്കേണ്ട 201.54 കോടി സപ്ലൈകോ ഉടനടി അടക്കണം.
ഭക്ഷ്യഭദ്രത പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കൊച്ചി, വടക്കൻ പറവൂർ, എറണാകുളം ഡിപ്പോകളിൽനിന്നും അധികം ക്ലെയിം ചെയ്ത 65,60,909 രൂപയിൽനിന്ന് പെരുമ്പാവൂർ, മൂവാറ്റുപുഴ ഡിപ്പോകളിൽനിന്നും കുറച്ച് ക്ലെയിം ചെയ്ത 9,22,469 രൂപ കുറച്ചാൽ ബാക്കി 56,38,439 രൂപ തുടർന്നുള്ള ക്ലെയിമുകളിൽ കുറവ് ചെയ്യണം.
ഭക്ഷ്യഭദ്രത പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട െചലവുകൾ സംസ്ഥാനതലത്തിൽ കൃത്യമായി ക്രോഡീകരിക്കാൻ സാങ്കേതിക സംവിധാനം ഏർപ്പെടുത്താനുള്ള സാധ്യത ഭരണവകുപ്പ് പരിശോധിക്കണം.
(അവസാനിച്ചു).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.