ചെറുകിട വിതരണക്കാർക്ക് വൻ ബ്രാൻഡ് ഫീ ചുമത്തി സൈപ്ലകോ
text_fieldsകൊച്ചി: ബഹുരാഷ്ട്ര കുത്തക വിതരണക്കാെര സഹായിച്ചും ചെറുകിട, ഇടത്തരം വിതരണക്കാരെ പടിക്ക് പുറത്താക്കിയും സപ്ലൈകോ. െചറുകിടക്കാർക്ക് വൻതുക 'ബ്രാൻഡഡ് ഐറ്റം ലിഫ്റ്റിങ് ഫീ' ചുമത്തി കോർപറേഷൻ ഉത്തരവിറക്കി.
കോർപറേഷെൻറ 521 ഹൈപർ, പീപ്പിൾസ് ബസാർ, സൂപ്പർ മാർക്കറ്റുകളിൽ ഒരു ഉൽപന്നം വെക്കാൻ ഒരുവർഷത്തേക്ക് 2000 രൂപ അടക്കണമെന്നാണ് നോട്ടീസ്. ഇതുപ്രകാരം ചെറുകിട, ഇടത്തരം വിതരണക്കാർ കുറഞ്ഞത് 10 ലക്ഷം മുതൽ 11 കോടിവരെ ഫീസ് നൽകണം.
ധാന്യപ്പൊടി, മസാലപ്പൊടി തുടങ്ങിയവ ഉൽപാദിപ്പിച്ച് സൈപ്ലകോ ഔട്ട്ലെറ്റുകളിൽ വിതരണം ചെയ്യുന്നവരാണ് ചെറുകിട, ഇടത്തരം വിതരണക്കാർ. ഇത്തരം 500േലറെ കമ്പനികൾ സംസ്ഥാനത്തുണ്ട്.
ഉൽപന്നങ്ങൾക്ക് 20 മുതൽ 45 ശതമാനംവരെ മാർജിൻ സൈപ്ലകോ വാങ്ങുന്നു. പുറമെയാണ് ഇൗ ഫീ കൂടി ചുമത്തുന്നത്.
ഈമാസം 15ന് മുമ്പ് കോർപറേഷൻ അക്കൗണ്ടിൽ പണം അടക്കണമെന്നും അല്ലാത്ത പക്ഷം ഫീസിന് പലിശകൂടി ഇൗടാക്കുമെന്നും സൈപ്ലകോ സി.എം.ഡി അറിയിച്ചതായി സൈപ്ലകോ സൈപ്ലയേഴ്സ് അസോസിയേഷൻ പ്രസിഡൻറ് കെ.കെ. സലീം, ജനറൽ സെക്രട്ടറി നിസാറുദ്ദീൻ എൻ. പാലക്കൽ, ട്രഷറർ ആർ.പി. സ്വാമി എന്നിവർ പറഞ്ഞു.
സൈപ്ലകോ ഡയറക്ടർ ബോർഡ് തീരുമാനപ്രകാരം ഒക്ടോബർ ഒന്നുമുതലാണ് ഫീസ് ചുമത്തിയത്. ബ്രാൻഡിങ്, മൂലധന നിക്ഷേപമായാണ് തുക സമാഹരിക്കുന്നതെന്ന് സൈപ്ലകോ വ്യക്തമാക്കി. കൊച്ചി സർവകലാശാലക്ക് സമീപത്തെ ഒരു വിതരണക്കാരന് ലഭിച്ച നോട്ടീസിൽ 83.36 ലക്ഷം അടക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
106 ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന മറ്റൊരു കമ്പനിക്ക് 11.04 കോടിക്കാണ് നോട്ടീസ്. ഓരോ ഉൽപന്നത്തിനും 2000 വീതം ചുമത്തി ഔട്ട്ലെറ്റുകളുടെ എണ്ണമായ 521കൊണ്ട് ഗുണിക്കുന്നതാണ് ഫീസ്. ഒരുകോടിയിൽ താഴെ മാത്രം വിറ്റുവരവുള്ള കമ്പനിക്ക് രണ്ടു കോടി ഫീസ് ചുമത്തിയ വിചിത്ര നോട്ടീസും ലഭിച്ചു.
2019 ആഗസ്റ്റ് മുതൽ വിതരണം ചെയ്ത ഉൽപന്നങ്ങളുടെ വിലയായി 120 കോടിയോളം സൈപ്ലകോ ചെറുകിട, ഇടത്തരം വിതരണക്കാർക്ക് നൽകാനുണ്ട്. ഗൾഫ് പ്രതിസന്ധിയിൽ തിരിച്ചെത്തിയ പ്രവാസികൾ ലോണും വായ്പയുമായി തുടങ്ങിയ കമ്പനികളാണ് പലതും.
ചെറുകിട ബ്രാൻഡുകൾക്ക് വൻ ഫീസ് ചുമത്തി മേഖലയിൽനിന്ന് പുറന്തള്ളാനുള്ള നീക്കമാണ് സൈപ്ലകോ നടത്തുന്നതെന്ന് അസോസിയേഷൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.