കമീഷൻ കുറഞ്ഞു; വകുപ്പ് മാറാനുള്ള ശ്രമത്തിൽ സപ്ലൈകോ ജീവനക്കാർ
text_fieldsപാലക്കാട്: സപ്ലൈകോ സാമ്പത്തിക പ്രതിസന്ധിയിലായതോടെ, ഡെപ്യൂട്ടേഷനിലെത്തിയ ജീവനക്കാർ മാതൃവകുപ്പിലേക്ക് പോകാനുള്ള ശ്രമത്തിൽ. നേരിട്ട് നിയമനം ലഭിച്ച 1500 ഓളം ജീവനക്കാരും, ഡെപ്യൂട്ടേഷനിലെത്തിയ 1300 ഓളം ജീവനക്കാരുമാണ് സപ്ലൈകോയിലുള്ളത്. പൊതുവിതരണ വകുപ്പിൽ നിന്നും കൃഷിവകുപ്പിൽ നിന്നുമാണ് സപ്ലൈകോയിലേക്ക് ഡെപ്യൂട്ടേഷനിലേക്ക് എത്തുന്നത്.
അഞ്ച് വർഷം സപ്ലൈകോയിൽ പൂർത്തിയാക്കിയാൽ പൊതുവിതരണ വകുപ്പിലേക്ക് തിരികെപ്പോകണം. രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് പത്തു വർഷത്തോളം ജോലി ചെയ്യുന്ന ജിവനക്കാർ സപ്ലൈകോയിലുണ്ട്. പൊതുവിതരണ വകുപ്പിലേക്ക് തിരികെയെത്തി ഏതാനും മാസം ജോലിചെയ്ത ശേഷം വീണ്ടും സപ്ലൈകോയിലേക്ക് വരുന്നവരും ഏറെയാണ്. സപ്ലൈകോയിലെ സ്ഥാനക്കയറ്റവും സാമ്പത്തിക വരുമാനവുമാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനക്കാർക്ക് ലഭിക്കുന്ന കമീഷനിലും ഇടിവ് വന്നു. 2019 മുതൽ സപ്ലൈകോയിൽ പത്ത് ശതമാനം വീതം ഡെപ്യൂട്ടേഷൻ കുറക്കണമെന്ന സർക്കാർ ഉത്തരവുെണ്ടങ്കിലും പാലിക്കാറില്ല. ഇതെല്ലാം അട്ടിമറിച്ച് വർഷങ്ങളായി സപ്ലൈകോയിൽ തുടരുന്നവരിൽ ഒരു വിഭാഗമാണ് കമീഷനിൽ കുറവ് വന്നതോടെ മാതൃവകുപ്പിലേക്ക് മാറാൻ ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.