Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാധനങ്ങളില്ലെന്ന്...

സാധനങ്ങളില്ലെന്ന് പരസ്യപ്പെടുത്തിയ സപ്ലൈകോ മാനേജർക്ക് സസ്​പെൻഷൻ

text_fields
bookmark_border
സാധനങ്ങളില്ലെന്ന് പരസ്യപ്പെടുത്തിയ സപ്ലൈകോ മാനേജർക്ക് സസ്​പെൻഷൻ
cancel

കോഴിക്കോട്: സാധനങ്ങൾ ഇല്ലെന്ന് പരസ്യപ്പെടുത്തിയ സപ്ലൈകോ മാനേജർക്ക് സസ്​പെൻഷൻ. കോഴിക്കോട് പാളയം മാവേലി സ്റ്റോറിൽ സാധനങ്ങൾ ഇല്ലെന്ന് പരസ്യപ്പെടുത്തിയ മാനേജർ കെ.നിതിനെയാണ് സസ്​പെൻഡ് ചെയ്തത്.

സ്റ്റോറില്‍ ചില സാധനങ്ങള്‍ ഇല്ല എന്ന് ഇയാൾ ബോര്‍ഡില്‍ എഴുതി പരസ്യപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഡിപ്പോയില്‍ പരിശോധന നടത്തിയപ്പോള്‍ ഇല്ല എന്ന് പറഞ്ഞ സാധനങ്ങള്‍ കണ്ടെത്തി. ഉളള സാധനങ്ങള്‍ ഇല്ല എന്ന് പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്​പെൻഷൻ.

അതേസമയം, പൂപ്പൽ പിടിച്ച സാധനങ്ങളാണ് ഔട്ട്​ലെറ്റിലുണ്ടായിരുന്നത്. കണ്ടെത്തിയ സാധനങ്ങൾ കുറഞ്ഞ അളവിൽ മാത്രമാണ് ഉണ്ടായിരുന്നതെന്നുമാണ് ഇതുസംബന്ധിച്ച് സപ്ലൈകോ മാനേജറുടെ വിശദീകരണം. കഴിഞ്ഞ ദിവസം സപ്ലൈകോയിലെ സാധനങ്ങളുടെ ക്ഷാമം നിയമസഭയിലും ചർച്ചയായിരുന്നു. ഇതുസംബന്ധിച്ച് ഭക്ഷ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാഗ്വാദവുമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspensionSupplyco manager
News Summary - Supplyco manager suspended for advertising non-availability of goods
Next Story