ഓണക്കിറ്റുമായി സപ്ലൈകോ; ഉപഭോക്താക്കൾക്ക് നേരിട്ടെത്തിക്കും
text_fieldsകൊച്ചി: സിവില്‍ സപ്ലൈസ് കോര്‍പറേഷൻ ആഭിമുഖ്യത്തില്‍ ഭക്ഷ്യപൊതുവിതരണ വകുപ്പ് വിപുലമായ ഓണച്ചന്തകൾ ആഗസ്റ്റ് 27 മുതല്‍ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുമെന്ന് ഭക്ഷ്യമന്ത്രി അഡ്വ. ജി.ആര്‍. അനില്‍ അറിയിച്ചു. സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 27ന് തിരുവനന്തപുരത്ത് നടക്കും. എല്ലാ ജില്ല ആസ്ഥാനങ്ങളിലും 27ന് തന്നെ ജില്ല ചന്തകൾ ആരംഭിക്കും. എറണാകുളം, കോഴിക്കോട് നഗരങ്ങളില്‍ മെട്രോ ഫെയറുകളും സംഘടിപ്പിക്കും. സെപ്റ്റംബര്‍ ആറുവരെയാണ് മേളകള്‍.
140 നിയോജക മണ്ഡലങ്ങളിലും സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഫെയറുകള്‍ സംഘടിപ്പിക്കും. ഇടത്തരം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഓണം, ക്രിസ്മസ്, റമദാൻ തുടങ്ങിയ ഉത്സവസീസണുകളില്‍ സപ്ലൈകോ സ്‌പെഷല്‍ കിറ്റുകള്‍ തയാറാക്കി വില്‍പന നടത്തും. ഇതിന്റെ ഭാഗമായി ഓണത്തോടനുബന്ധിച്ച് 1000 മുതല്‍ 1200 രൂപവരെയുള്ള സ്‌പെഷല്‍ ഓണക്കിറ്റുകള്‍ വിൽപന നടത്തും.
റെസിഡന്റ്സ് അസോസിയേഷനുകള്‍, സഹകരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സപ്ലൈകോ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് ഓര്‍ഡറുകള്‍ ശേഖരിച്ച് ഉപഭോക്താക്കള്‍ക്ക് കിറ്റുകള്‍ നേരിട്ടെത്തിക്കും. ഓരോ സൂപ്പര്‍ മാര്‍ക്കറ്റിലും കുറഞ്ഞത് 250 സ്‌പെഷല്‍ കിറ്റുകള്‍ ഇത്തരത്തില്‍ വില്‍പന നടത്തും. ഓരോ 100 കിറ്റിലും ഒരു സമ്മാനം നല്‍കും. സംസ്ഥാനതലത്തില്‍ മെഗാ നറുക്കെടുപ്പ് നടത്തി സമ്മാനവിതരണവും നടത്തുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.