അവശ്യ സാധനങ്ങൾ പാക്ക് ചെയ്ത് വെക്കേണ്ടെന്ന് സപ്ലൈകോ
text_fieldsതൃശൂർ: ഔട്ട്ലെറ്റുകളിൽ പ്രാദേശികമായി വിതരണം ചെയ്യുന്ന അവശ്യ സാധനങ്ങൾ പാക്ക് ചെയ്ത് വെക്കേണ്ടെന്ന് സപ്ലൈകോയുടെ ഉത്തരവ്. സബ്സിഡി സാധനങ്ങൾക്ക് അടക്കം പാക്കിങ് ചാർജായി കിലോക്ക് 1.50ഉം അരക്കിലോക്ക് ഒരു രൂപയും ഈടാക്കുന്നത് അവസാനിപ്പിക്കാനാണ് നിർദേശം. പ്രാദേശികമായി വാങ്ങുന്ന സാധനങ്ങൾ പാക്ക് ചെയ്യേണ്ടതിെല്ലന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. പാക്കിങ് ചാർജ് ഈടാക്കുന്നതോടെ ഇത്തരം വസ്തുക്കളുടെ വില കൂടുന്നുവെന്നാണ് നിരീക്ഷണം. എന്നാൽ പുതിയ സാഹചര്യത്തിൽ പാക്കിങ് ഒഴിവാക്കിയിട്ടും വില കുറച്ചിട്ടുമില്ല.
മാത്രമല്ല ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് പൊതിഞ്ഞു നൽകിയാൽ മതിയെന്നാണ് പുതിയ നിർദേശം. ഇങ്ങെന സാധനങ്ങൾ പൊതിഞ്ഞു കൊടുക്കുന്നതിന് പാക്കിങ് സ്റ്റാഫിന് പണം നൽകുന്നത് സംബന്ധിച്ച കാര്യത്തിലും വ്യക്തതയില്ല. ഔട്ട്ലെറ്റുകളിൽ എത്തിക്കുന്ന സാധനങ്ങൾ വിവിധ തൂക്കമുള്ള പാക്കറ്റായി വിതരണക്കാരോട് നൽകാൻ ആവശ്യപ്പെട്ടാൽ പ്രശ്നത്തിന് പരിഹാരമാവും. എന്നാൽ ഗുണനിലവാര പ്രശ്നം എങ്ങനെ പരിഹരിക്കുമെന്നതിലെ അവ്യക്തതയാണ് ഇതിന് അധികൃതർ മുതിരാതിരിക്കാൻ കാരണം.
പ്രാദേശിക അവശ്യ സാധനങ്ങൾ വാങ്ങുന്നതിന് കേന്ദ്രീകൃത സംവിധാനം വന്നതോടെ വിതരണക്കാരുമായി ഡിപ്പോ മാനേജർമാർക്ക് ഗുണമേന്മ അടക്കം കാര്യങ്ങൾ പറയാനാവത്ത സാഹചര്യമാണുള്ളത്. പ്രദേശിക വിതരണക്കാരുടെ സാധനങ്ങൾ സപ്ലൈകോയുടെ പാക്കറ്റിൽ നൽകി ഗുണനിലവാര പ്രശ് നത്തിന് നടപടി നേരിടാനാവില്ലെന്ന നിലപാടാണ് അധികൃതർക്കുള്ളത്. ഇതോടെ അവശ്യ സാധനങ്ങൾ കൃത്യമായി പരിശോധിച്ചുള്ള പാക്കിങ് സംവിധാനമാണ് ഇല്ലാവുന്നത്. തിരക്കുള്ള സമയങ്ങളിൽ ഉപഭോക്താവ് സാധനം കിട്ടാതെ പോകാനും ഇടയുണ്ട്. വിതരണക്കാരോട് പ്രത്യേകം പാക്ക് ചെയ്തു വാങ്ങുവാനും അധികൃതർ തയാറല്ല.
മാത്രമല്ല പാക്കിങ് തൊഴിലാളികൾക്ക് ഇരുട്ടടിയായി സപ്ലൈകോ ഔട്ട്ലെറ്റുകളിൽ പുതിയ പാക്കിങ് നയം. പാക്കിങ്ങിന് അനുസരിച്ചാണ് ഇത്തരം ദിവസ വേതനക്കാരുടെ കൂലി. പാക്കിങ് കുറയുന്നതോടെ കൂലിയും ഇല്ലാതാവുന്ന സാഹചര്യമാണുള്ളത്. നിലവിൽ വിറ്റ് വരവിന് അനുസരിച്ചാണ് തൊഴിലാളകിളെ നിശ്ചയിക്കുന്നത്. പുതിയ നയം കൂടി വരുന്നതോടെ കാര്യങ്ങൾ തകിടം മറിയുന്നതിനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.