നെല്ല് സംഭരണം: റെക്കോഡ് നേട്ടവുമായി സപ്ലൈകോ
text_fieldsകുഴൽമന്ദം (പാലക്കാട്): 2018-19ൽ കർഷകരിൽ നിന്ന് 6.93 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചതോട െ സപ്ലൈകോക്ക് റെക്കോഡ് നേട്ടം. കൂടുതൽ സംഭരിച്ചത് പാലക്കാട് നിന്നാണ്-2.47 ലക്ഷം മെട്രിക ് ടൺ. ആലപ്പുഴയിൽ നിന്ന് 1.93 ലക്ഷം മെട്രിക് ടണ്ണും തൃശൂരിൽ നിന്ന്് 98,000 െമട്രിക് ടണ്ണും സംഭരി ച്ചു. കുറവ് കാസർകോട് ജില്ലയിലാണ്-350 ടൺ. 2017-18ൽ സപ്ലൈകോ സംഭരിച്ചത്- 4.84 ലക്ഷം മെട്രിക് ടണ്ണാണ്. കൂടുതൽ നെല്ലുൽപാദനം നടക്കുന്ന പാലക്കാട്ടുനിന്ന് ഈ വർഷം 2.47 മെട്രിക് ടൺ സംഭരിച്ചെങ്കിൽ കഴിഞ്ഞ സീസണിൽ 1.51 ലക്ഷം മെട്രിക് ടണ്ണാണ് സംഭരിച്ചത്. ര
ണ്ട് ലക്ഷത്തോളം കർഷകരാണ് സംഭരണത്തിനായി രജിസ്റ്റർ ചെയ്തത്. ഇതിൽ 1.72 ലക്ഷം പേരിൽ നിന്ന് സംഭരിച്ചു. ഏക്കറിൽ 2200 കിലോ വരെ നെല്ലാണ് താങ്ങുവില നൽകി സപ്ലൈകോ സംഭരിക്കുന്നത്. ഇപ്രാവശ്യം ഉയർന്ന ഉൽപാദനക്ഷമതയാണ് രണ്ടാം വിളയിൽ ലഭിച്ചത്.
ഇത് പരിഗണിച്ച് കൃഷി ഓഫിസറുടെ സാക്ഷ്യപത്രത്തോടെ, വിളഞ്ഞ മുഴുവൻ നെല്ലും സപ്ലൈകോ സംഭരിച്ചു. ഇതാണ് അളവുയരാൻ കാരണം. ഇതുവരെ 1671.18 കോടി രൂപ കർഷകരുടെ അക്കൗണ്ടിലേക്ക് നൽകി. ഇനി നൽകാനുള്ളത് 84 കോടിയാണ്. ഇവ അടുത്ത ദിവസങ്ങളിൽ നൽകുമെന്ന് സപ്ലൈകോ അറിയിച്ചു. മുൻവർഷങ്ങളിൽ മാസങ്ങളുടെ കാത്തിരിപ്പിനുശേഷം ഗഡുക്കളായാണ് തുക എത്തിയിരുന്നത്.
ആറ് ജില്ല സഹകരണ ബാങ്കുകളും ഒൻപത് പൊതുമേഖല ബാങ്കുകളുമുൾെപ്പടെ 15 ധനകാര്യ സ്ഥാപനങ്ങളുമായി സപ്ലൈകോ കരാറിൽ ഏർപ്പെട്ടതിലൂെട കർഷകർക്ക് സമയബന്ധിതമായി തുക നൽകാനായതായി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.