260 ചാക്ക് സപ്ലൈകോ അരി സ്വകാര്യ ഗോഡൗണിലേക്ക് കടത്തി; വിജിലൻസ് അന്വേഷണം ആരംഭിച്ചു
text_fieldsകോട്ടയം: കർഷകരിൽനിന്ന് സപ്ലൈകോ ശേഖരിച്ച 260 ചാക്ക് അരി കാലടിയിലെ സ്വകാര്യ ഗോഡൗണി ലേക്ക് കടത്തിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. 50 കിലോ വീതമുള്ള 13,000 കിലോ അ രി സ്വകാര്യ മില്ലുകാരും ഉദ്യോഗസ്ഥരും ചേർന്ന് മുക്കിയെന്നാണ് പരാതി. ആർപ്പൂക്കരയില െ റാണി റൈസ് മില്ലിൽനിന്ന് ഒറവയ്ക്കലിലെ സിവിൽ സപ്ലൈസ് ഗോഡൗണിലേക്ക് കൊണ്ടുപോയ അരിയാ ണിത്. ഒറവയ്ക്കലിലെ ഗോഡൗൺ പരിശോധിച്ച വിജിലൻസ് സംഘം രേഖകൾ പിടിച്ചെടുത്തു.
കർഷകരിൽനിന്ന് സപ്ലൈകോ സംഭരിച്ച നെല്ല് കുത്തി അരിയാക്കുന്നതിനു ഒക്ടോബറിൽ റാണി റൈസ് മില്ലിൽ നൽകിയിരുന്നു. ഈ അരി രണ്ട് ലോഡുകളിലായി ഒറവയ്ക്കലിലെ ഗോഡൗണിലേക്ക് അയച്ചു. എന്നാൽ, അരി ഇവിടേക്ക് എത്തിയില്ല. അരി എത്തിയതായി രേഖകളിൽ കാട്ടിയശേഷം ലോറിയും ലോഡും കാലടിയിലേക്ക് വഴിതിരിച്ചുവിട്ടു. ഇതുസംബന്ധിച്ച് വിജിലൻസ് എസ്.പി വി.ജി. വിനോദ്കുമാറിനു രഹസ്യവിവരം ലഭിച്ചതോടെയാണ് റാണി റൈസ് ഗോഡൗണിലും മില്ലിലും നിരീക്ഷണം നടത്തിയത്. ഇതിൽ അരിയുടെ ലോഡ് പുറപ്പെട്ടതായി കണ്ടെത്തി. തുടർന്ന് ലോറിയുടെ നമ്പറും അരിച്ചാക്കിെൻറ ബാച്ച് നമ്പറും അടക്കമുള്ളവ ശേഖരിച്ചു.
പിന്നാലെ വിജിലൻസ് ഡിവൈ.എസ്.പി എൻ. രാജൻ, ഇൻസ്പെക്ടർമാരായ റിജോ പി. ജോസഫ്, രാജൻ കെ. അരമന എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഒറവയ്ക്കലിലെ ഗോഡൗണിൽ എത്തി പരിശോധന നടത്തി. ലോഡും അരിച്ചാക്കിെൻറ വിശദാംശങ്ങളും രജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തി. എന്നാൽ, ഇതേ ബാച്ച് നമ്പറിലുള്ള അരിച്ചാക്കുകൾ കണ്ടെത്താനായില്ല. ക്രമക്കേട് കണ്ടെത്തിയ റിപ്പോർട്ട് സിവിൽ സപ്ലൈസ് വകുപ്പിനും സപ്ലൈകോ അധികൃതർക്കും നൽകിയിട്ടുണ്ടെന്നാണ് വിവരം.
വിവരം കിട്ടി -ജില്ല സപ്ലൈ ഓഫിസർ
കോട്ടയം: സ്വകാര്യ മില്ലിെൻറ ഗോഡൗണിൽനിന്ന് അരി കാണാതായെന്ന വിവരം ലഭിെച്ചന്നും ഇതുസംബന്ധിച്ച വിജിലൻസ് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും ജില്ല സപ്ലൈ ഓഫിസർ സി.എസ്. ഉണ്ണികൃഷ്ണന് ‘മാധ്യമ’ത്തോട് പറഞ്ഞു.
വിജിലൻസാണ് അരി പിടിച്ചെടുത്തത്. റാണി മില്ലിെൻറ സി.എം.ആർ. അരി ഗോഡൗണിൽ എത്തിയിട്ടില്ലെന്നും ഒപ്പിട്ട് നൽകിയിട്ടില്ലെന്നും പറപ്പെടുന്നു.
ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ വിശദാംശങ്ങള്‍ അറിയില്ല. സപ്ലൈകോക്കാണ് നെല്ല് സംഭരണത്തിെൻറ ചുമതലയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.