സപ്ലൈകോക്ക് നൽകേണ്ട അരിയിൽ വെട്ടിപ്പ്: അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: സിവിൽ സപ്ലൈസ് കോർപറേഷന് കൈമാറേണ്ട നാടൻ മട്ട അരിയിൽ ചില സ്വകാര്യമില്ലുടമകൾ 1.5 വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. അഞ്ചുലക്ഷം ടൺ നെല്ല് മില്ലുടമകൾ കർഷകരിൽനിന്ന് സപ്ലൈകോ വഴി സംഭരിച്ച ശേഷം സപ്ലൈകോക്ക് തിരികെ നൽകേണ്ട 3.22 ലക്ഷം ടൺ അരിയിൽ പകുതി പോലും നൽകിയില്ലെന്നാണ് ആരോപണം.
സിവിൽ സപ്ലൈസ് കമീഷണർ നാലാഴ്ചക്കകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു. സ്വകാര്യ മില്ലുകളിൽനിന്ന് അരി സ്വീകരിക്കുന്നതിനുമുമ്പ് ഉദ്യോഗസ്ഥ തലത്തിൽ പരിശോധന നടത്തണമെന്ന വ്യവസ്ഥ ലംഘിക്കപ്പെടുന്നതിനെ കുറിച്ചും കമീഷണർ അന്വേഷിക്കണം.
റേഷൻകടകളിലൂടെ വിതരണം ചെയ്യാൻ സംസ്ഥാനത്തെ വിവിധ ഗോഡൗണുകളിൽ സംഭരിച്ചിരുന്ന 1892 ടൺ അരിയും 627 ടൺ ഗോതമ്പും കേടായതായുള്ള പരാതിയെ കുറിച്ചും കമീഷണർ റിപ്പോർട്ട് നൽകണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. കൊറോണ വ്യാപനത്തിെൻറയും ലോക്ഡൗണിെൻറയും പശ്ചാത്തലത്തിൽ റേഷൻ കടകളിലെത്തേണ്ട ധാന്യമാണ് അട്ടിമറിക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.