സപൈ്ളകോയില്‍ അഴിമതിക്ക് സൗകര്യമൊരുക്കാന്‍ സ്ഥലം മാറ്റി
text_fieldsകൊച്ചി: സപൈ്ളകോയില്‍ അഴിമതിക്ക് സൗകര്യമൊരുക്കാന്‍ കള്ളക്കഥയുണ്ടാക്കി സ്ഥലം മാറ്റിയെന്ന് പുതിയ വിവാദം. തൃപ്പൂണിത്തുറ സൂപ്പര്‍ മാര്‍ക്കറ്റ് മാനേജറായിരുന്ന എസ്. ഗീതയെ വൈറ്റിലയിലേക്ക് മാറ്റിയ നടപടിയാണ് വിവാദമായത്. ഒക്ടോബര്‍ ഒന്നിന് ഡിപ്പോയില്‍ ജൂനിയര്‍ മാനേജര്‍ നടത്തിയ പരിശോധനയില്‍ വിറ്റുവരവില്‍ 67497 രൂപയുടെ കുറവുള്ളതായി കണ്ടത്തെുകയും തുടര്‍ന്ന് സ്ഥലം മാറ്റിയെന്നുമാണ് അധികൃതര്‍ വിശദീകരിക്കുന്നത്. എന്നാല്‍, ഇത് ഒത്തുകളിയാണെന്നും കുറവുണ്ടെന്നുപറയുന്ന തുകക്ക് സാധനങ്ങള്‍ സ്ഥാപനത്തില്‍ ഉണ്ടായിരിക്കെ ഗീതയുടെ സ്ഥലംമാറ്റം ഉറപ്പിക്കാന്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥന്‍ കുറവുള്ള തുകയുടെ ബില്ലടിക്കുകയായിരുന്നെന്നാണ് ആരോപണം. ഈ ബില്‍ സഹിതം റീജനല്‍ മാനേജര്‍ക്ക് കൈമാറുകയായിരുന്നു.
എന്നാല്‍, ഈ ബില്‍ വസ്തുതക്ക് നിരക്കുന്നതല്ളെന്നും സ്റ്റോക്കുള്ള സാധനങ്ങള്‍ കണക്കിലെടുക്കാതെയാണ് ഇത് തയാറാക്കിയതെന്നും ചൂണ്ടിക്കാട്ടി ഗീത റിജനല്‍ മാനേജര്‍ക്ക് പരാതി നല്‍കി. തന്നോട് വിശദീകരണം തേടാതെയാണ് നടപടിയെന്നും ചൂണ്ടിക്കാട്ടി. ഇതിന്‍െറ അടിസ്ഥാനത്തില്‍ വിശദീകരണം തേടലടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വീണ്ടും പരിശോധന നടത്താനും കുറവ് സൂചിപ്പിച്ച് നിലവില്‍ സമര്‍പ്പിച്ച ബില്‍ റദ്ദാക്കാനും റിജനല്‍ മാനേജര്‍ ഉത്തരവിട്ടു.
അതേസമയം, സ്ഥലം മാറ്റം സാധാരണ നടപടിക്രമം മാത്രമാണെന്നാണ് അധികൃതരുടെ വിശദീകരണം. പരിശോധനയില്‍ വിറ്റുവരവിലാണ് കുറവ് കണ്ടത്തെിയത്. ഇക്കാര്യം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഷീറ്റില്‍ മാനേജര്‍ തന്നെ ഒപ്പിട്ടിട്ടുമുണ്ട്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമാണ് സ്റ്റോക്കില്‍ കുറവില്ളെന്ന കണക്കുമായി സ്ഥലം മാറ്റപ്പെട്ട മാനേജര്‍ രംഗത്തത്തെിയത്. ചട്ടമനുസരിച്ച് ഇതിന് സാധുതയില്ളെന്നും സ്ഥലം മാറ്റം സ്വാഭാവിക പ്രക്രിയയാണെന്നും ഡിപ്പോയുമായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പറഞ്ഞു. അഴിമതി പശ്ചാത്തലമുള്ള ആരെയും പകരം നിയമിച്ചിട്ടില്ളെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.