മനുഷ്യപക്ഷത്ത് നിലയുറപ്പിക്കുന്നവർക്ക് പിന്തുണ -മാല പാർവതി
text_fieldsജാതിയുടെയും മതത്തിെൻറയും പേരിൽ മനുഷ്യരെ വിഭജിക്കുകയും വേർതിരിക്കുകയും ചെയ്യുന്ന കാലമാണിത്. ഏറ്റവും കൂടുതൽ വർഗീയ ധ്രുവീകരണം നടന്നുകൊണ്ടിരിക്കുന്നു. ഇൗ സാഹചര്യത്തിൽ വോട്ട് വളരെ ജാഗ്രതയോടെ വിനിയോഗിക്കേണ്ട ഉത്തവാദിത്തമാണ്.
മനുഷ്യപക്ഷത്ത് നിലയുറപ്പിക്കുന്നവർക്കാണ് എെൻറ വോട്ട്. മനുഷ്യപക്ഷത്ത് നിൽക്കുന്നവർ ഒരു തുരുത്തുപോലെയെങ്കിലും രാജ്യത്ത് ശേഷിക്കേണ്ടത് മാനവികതയുടെ ഭാഗത്തുനിന്ന് ചിന്തിക്കുന്ന എല്ലാവരുടെയും ആവശ്യമാണ്. സ്വതന്ത്രമായി സംസാരിക്കാനും അഭിപ്രായം പറയാനും മനുഷ്യർ മനുഷ്യരായി തന്നെ നിലനിൽക്കാനും ഭരണഘടന ഉയർത്തിപ്പിടിക്കുകയും ഉറപ്പു നൽകുകയും ചെയ്യുന്ന അവകാശങ്ങൾ എന്നന്നേക്കുമായി നിലനിൽക്കാനും തുണയേകുന്ന സർക്കാറുകളാണ് അധികാരത്തിലെത്തേണ്ടത്.
വികസനം എനിക്ക് രണ്ടാം പരിഗണനയാണ്. പാലവും റോഡുമല്ല എന്നെ സംബന്ധിച്ച് വികസനം. 'മനുഷ്യെൻറ വിശപ്പ് മാറുക, മനുഷ്യന് സ്വസ്ഥമായി ജീവിക്കാൻ കഴിയുക' എന്നതിനാണ് പ്രാധാന്യവും പ്രാമുഖ്യവും. ദലിത് പീഡനങ്ങളും ജാതിയുടെയും മതത്തിെൻറയും പേരിലുള്ള അതിക്രമങ്ങളും രാജ്യത്തിെൻറ പല ഭാഗങ്ങളിലും അതിഭീകരമായി നടക്കുന്നുണ്ട്. മുസ്ലിംകളും ദലിതുകളുമെല്ലാം ഇതിെൻറ വേദനകൾ തീവ്രമായി അനുഭവിക്കുന്നുണ്ട്. ഇൗ സാഹചര്യത്തിലാണ് മനുഷ്യപക്ഷത്ത് നിലയുറപ്പിക്കുന്നവരുടെ പ്രസക്തിയും പ്രാധാന്യവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.