Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2019 11:37 PM IST Updated On
date_range 27 Sept 2019 11:42 PM ISTഗ്രെറ്റ തുൻെബർഗിന് ഐക്യദാർഢ്യവുമായി വിദ്യാർഥികളുടെ മനുഷ്യച്ചങ്ങല
text_fieldsbookmark_border
മണ്ണുത്തി: അടുത്ത തലമുറയുടെ സുരക്ഷിതവാസത്തിനായി അവർ പഠിപ്പുമുടക്കി കാലാവസ്ഥ സമരം നടത്തി. നൂറുകണക്കിന് വിദ്യാർഥികൾ കൈകോർത്ത് മനുഷ്യച്ചങ്ങല തീർത്തു. ആഗോള കാലാവസ്ഥ സമരത്തിെൻറ ഭാഗമായി കാർഷിക സർവകലാശാലയിലെ കാലാവസ്ഥ പഠന ഗവേഷണ അക്കാദമി സർവകലാശാല അങ്കണത്തിലായിരുന്നു കാലാവസ്ഥ സമരം. കാലാവസ്ഥ പ്രതിസന്ധിക്ക് പരിഹാരം തേടി സ്വീഡനിലെ സ്കൂൾ വിദ്യാർഥിനി ഗ്രെറ്റ തുൻെബർഗ് വെള്ളിയാഴ്ചകളിൽ നടത്തുന്ന പഠിപ്പുമുടക്കി സമരം 137 രാജ്യങ്ങളിലേക്ക് വ്യാപിച്ചുകഴിഞ്ഞു. ഈ കൊച്ചുമിടുക്കിക്ക് പിന്തുണ നൽകിയാണ് കേരളത്തിൽ നാലിടങ്ങളിൽ കാലാവസ്ഥ സമരം നടത്തിയത്.
വെള്ളിയാഴ്ച രാവിലെ 11ന് സർവകലാശാല അങ്കണത്തിൽ സമര പരിപാടിക്ക് സംഘടന പ്രവർത്തകരും അണിനിരന്നു. ചീഫ്വിപ്പ് കെ. രാജൻ അടക്കം പ്രമുഖർ മനുഷ്യച്ചങ്ങലയിൽ കണ്ണിയായി. അക്കാദമിയിലെ 80 കുട്ടികൾക്കൊപ്പം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് നൂറുകണക്കിന് പേർ പങ്കെടുത്തു. എസ്.എൻ വിദ്യാഭവൻ ചെന്ത്രാപ്പിന്നി, കെ.എ.യു സ്കൂൾ, സെൻറ് വിൻസൻറ് പള്ളോട്ടി, കാർമൽ സി.എം.ഐ, മാർത്തോമ, ദേവമാതാ, കൈലാസനാഥൻ വിദ്യാനികേതൻ, ഡോൺ ബോസ്കോ കോളജ്, കോളജ് ഓഫ് ഫുഡ് ടെക്നോളജി, കോളജ് ഓഫ് െഡയറി സയൻസ്, വിവേകോദയം സ്കൂൾ, കേരളവർമ കോളജ്, കോളജ് ഓഫ് ഫോറസ്ട്രി, കോളജ് ഓഫ് ഹോട്ടികൾച്ചർ, കോളജ് ഓഫ് കോർപറേഷൻ ബാങ്കിങ് ആൻഡ് മാനേജ്മെൻറ്, കെ.എഫ്.ആർ.ഐ, തൃശൂർ ഓൻ സൈക്കിൾ ക്ലബ് എന്നീ സ്ഥാപനങ്ങൾ ഐക്യദാർഢ്യവുമായി എത്തി. പ്ലാസ്റ്റിക്കിനെതിരായ സമരമുഖം തീർക്കലുമായി കാലാവസ്ഥ സമരം. അധ്യാപകൻ നിതീഷ് പി. മധു, സ്റ്റുഡൻസ് കോ ഓഡിനേറ്റർ കെ.പി. വർഗീസ്, യൂനിയൻ കൗൺസിലർ പ്രവീണ തുടങ്ങിയവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story