"വാസുവേട്ടന് സാംസ്കരിക കേരളത്തിന്റെ പിന്തുണ" -പ്രതിഷേധ സംഗമം ഏഴിന്
text_fieldsതിരുവനന്തപുരം : ഇടതു സർക്കാർ തടവറയിലടച്ച "വാസുവേട്ടന് സാംസ്കാരിക കേരളത്തിന്റെ പിന്തുണ"യുമായി എഴുത്തകാരും സാംസ്കാരിക പ്രവർത്തകരും രംഗത്ത്. ഫോറം എഗെൻസ്റ്റ് ഡിസ് ക്രിമിനേഷൻ ആൻഡ് ഒപ്രഷൻ (ഫാഡോ) എന്ന സംഘടനയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച വൈകീട്ട് മൂന്നിന് മാനാഞ്ചിറ ഡി.ഡി ഓഫീസിന് മുന്നിലാണ് സാംസ്കാരിക പ്രതിഷേധം.
യു.കെ കുമാരൻ, എം.എൻ കാരശ്ശേരി, ഖദീജ മുംതാസ്, കൽപ്പറ്റ നാരായണൻ, ഡോ. പി.കെ പോക്കർ, വി.ടി മുരളി, ഹമീദ് ചേന്ദമംഗലൂർ, പോൾ കല്ലാനോട്, കെ.അജിത, എം.എം സജീന്ദ്രൻ, വി.പി സുഹറ, കെ.കെ സുരേന്ദ്രൻ, കബനി, എം.പി ചേക്കുട്ടി ഡോ. ആസാദ് തുടങ്ങിയവർ പരിപാടിയിൽ സംസാരിക്കും.
കുപ്പുദേവരാജ് അടക്കമുള്ളവരെ വ്യാജ ഏറ്റുമുട്ടലിന്റെ പേരില്‍ വെടിവെച്ചു കൊന്നതില്‍ പ്രതിഷേധിച്ചതിനാണ് 94 പിന്നിട്ട വാസുവിനെതിരെ കേസെടുത്ത് എട്ടുവര്‍ഷത്തിനു ശേഷം ജയിലിലാക്കിയിരിക്കുന്നത്. മൃതശരീരം പൊതുദര്‍ശനത്തിനു വെക്കാന്‍ അനുവദിക്കാതെ, സംസ്‌കാരം വൈകിയതിന്, കൊലചെയ്യപ്പെട്ട കുപ്പുദേവരാജിന്റെ സഹോദരനെ കുത്തിനു പിടിക്കുന്ന ചിത്രം അന്ന് കേരളം കണ്ടിരുന്നു. പൊലീസ് വെടിവെയ്പിനെ സംബന്ധിച്ച ഒരന്വേഷണവും എവിടെയും നടന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.