കെ.വി. വിശ്വനാഥനെ സുപ്രീംകോടതി ജഡ്ജിയാക്കാൻ ശിപാർശ
text_fieldsന്യൂഡല്‍ഹി: മുതിര്‍ന്ന മലയാളി അഭിഭാഷകന്‍ കെ.വി. വിശ്വനാഥൻ, ആന്ധ്രപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാൻ കൊളീജിയം ശിപാര്‍ശ.
സുപ്രീംകോടതി ജഡ്ജിയാവാൻ ഏറ്റവും അനുയോജ്യനാണ് കെ.വി. വിശ്വനാഥനെന്നും നിയമരംഗത്തെ അദ്ദേഹത്തിന്‍റെ പ്രവൃത്തി പരിചയവും ജ്ഞാനവും സുപ്രീംകോടതിക്കു മുതല്‍ക്കൂട്ടാകുമെന്നും കൊളീജിയം പ്രമേയത്തില്‍ പറയുന്നു. അഭിഭാഷക രംഗത്ത് നിന്ന് നേരിട്ട് ഒരാള്‍ മാത്രമെ സുപ്രീംകോടതിയില്‍ നിലവില്‍ ജഡ്ജിയായിട്ടുള്ളൂ എന്നും കൊളീജിയം ചൂണ്ടിക്കാട്ടി.
പാലക്കാട് കൽപാത്തി സ്വദേശിയായ കെ.വി. വിശ്വനാഥന്‍ കോയമ്പത്തൂര്‍ ഭാരതിയാര്‍ സര്‍വകലാശാലയില്‍ നിന്നാണ് നിയമപഠനം പൂര്‍ത്തിയാക്കിയത്. രണ്ട് ദശാബ്ദക്കാലം സുപ്രീംകോടതിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചു. 2009ല്‍ സീനിയര്‍ അഭിഭാഷകനായി. ഭരണഘടന വിഷയങ്ങള്‍, ക്രിമിനല്‍ നടപടികള്‍, വാണിജ്യ വ്യവഹാരങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന കേസുകളില്‍ പ്രാഗത്ഭ്യം തെളിയിച്ചു.
ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്ര 13 വർഷം ഹൈകോടതി ജഡ്ജിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഛത്തിസ്ഗഢ് ഹൈകോടതിയിലെ 12 വര്‍ഷം വരുന്ന സേവന കാലയളവില്‍ നീതിന്യായ രംഗത്ത് മതിയായ പരിചയം നേടി. ശ്രദ്ധേയമായി വിധികളും പ്രസ്താവിച്ചു. അദ്ദേഹത്തിന്‍റെ സുപ്രീംകോടതിയിലേക്കുള്ള നിയമനം അനിവാര്യമാണെന്ന് കൊളീജിയം ചൂണ്ടിക്കാട്ടി. നിലവിൽ അലഹബാദ് ഹൈകോടതി ചീഫ് ജസ്റ്റിസിനാണ് സീനിയോറിറ്റിയെങ്കിലും മൊത്തത്തിലുള്ള പ്രവര്‍ത്തന മികവ് കണക്കിലെടുത്താണ് ജസ്റ്റീസ് പ്രശാന്ത് കുമാര്‍ മിശ്രയെ ശിപാര്‍ശ ചെയ്യുന്നതെന്നും സുപ്രീംകോടതിയില്‍ നിലവില്‍ ചത്തീസ്ഗഡ് ഹൈകോടതിയില്‍ നിന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.