Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല:ദേവസ്വം...

ശബരിമല:ദേവസ്വം ബോർഡി​െൻറ നിലപാടിന്​ സ്​ഥിരതയില്ലെന്ന്​ സു​പ്രീം കോടതി 

text_fields
bookmark_border
ശബരിമല:ദേവസ്വം ബോർഡി​െൻറ നിലപാടിന്​ സ്​ഥിരതയില്ലെന്ന്​ സു​പ്രീം കോടതി 
cancel

ന്യൂഡൽഹി: ശബരിമലയിൽ സ്​ത്രീകൾക്കുള്ള വിലക്കിനെ കേവലം യുക്​തിപരമായല്ല കാണേണ്ടതെന്ന്​  തിരുവിതാംകൂർ ദേവസ്വം ബോർഡ്​ സുപ്രീംകോടതിയിൽ. 95 ശതമാനം സ്ത്രീകളും ഇപ്പോഴത്തെ ആചാരത്തെ അനുകൂലിക്കുന്നുവെന്ന് ദേവസ്വം ബോർഡി​​​െൻറ മുതിർന്ന അഭിഭാഷകൻ  അഭിഷേക്​ മനു സിങ്​​​വി അഞ്ചംഗ ഭരണഘടനാ ബെഞ്ച്​ മുമ്പാകെ  ബോധിപ്പിച്ചു. അഞ്ചു ശതമാനം മാത്രമാണ്​ പ്രവേശനം ആവശ്യപ്പെടുന്നത്​. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന​ും ആചാരാനുഷ്​ഠാനങ്ങള്‍ ഭരണഘടനാ വിരുദ്ധമല്ലെന്നും ഇത്തരം ആചാരങ്ങൾ എല്ലാ മതത്തിലുമുണ്ടെന്നും സിങ്​വി വാദിച്ചു.

ശബരിമലയിലെ നിയന്ത്രണങ്ങൾ പുരുഷമേധാവിത്വം കൊണ്ടല്ല. മുസ്​ലിം പള്ളികളിൽ സ്ത്രീകളെ കയറ്റാത്തത് അവരുടെ വിശ്വാസത്തി​​​െൻറ ഭാഗമാണ്. വിശ്വാസം  യുക്തിക്ക് നിരക്കാത്തതാകാം. ആത്മപീഡയിൽ വിശ്വസിക്കുന്ന മുസ്​ലിംകളിലെ ശിയാ വിഭാഗക്കാരുണ്ട്. പലരും ഇത് മൃഗീയമെന്നു പറയും. എന്നാൽ, ചിലർ ഇത് മതപരമാണെന്നും പറയും. 2018ലെ മാനദണ്ഡങ്ങളുമായി ചേർന്നില്ലെങ്കിലും അതെ​​​െൻറ വിശ്വാസമാണ്. ഇത്തരം കാര്യങ്ങള്‍ കോടതി മാനിക്കണം. എന്നാൽ, ദേവസ്വം ബോർഡി​​​െൻറ നിലപാടിന്​ സ്​ഥിരതയില്ലെന്ന്​ സുപ്രീംകോടതി നിരീക്ഷിച്ചു. ശബരിമലയിലെ സ്ത്രീവിലക്ക് ഭരണഘടനയുടെ ധാര്‍മികതക്ക് എതിരാണ്​. പ്രത്യേക പ്രായക്കാരായ സ്ത്രീകള്‍മാത്രമുള്ള വിലക്ക് ഭരണഘടന വിരുദ്ധമായേ കാണാനാകൂ. എന്നാല്‍, വിഷയം തൊട്ടുകൂടായ്മ ആയി കണ്ട് വാദം കേള്‍ക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. 

ദേവസ്വത്തി‍​​െൻറ നിലപാടില്‍ സ്ഥിരതയില്ലെന്നും മാസത്തിലെ അഞ്ചു ദിവസം സ്ത്രീകളെ പ്രവേശിപ്പിക്കാമെന്നാണ്  നേരത്തേ  ഹൈകോടതിയിൽ ബോർഡ് നിലപാടെടുത്തതെന്നും ജസ്​റ്റിസ്​ നരിമാൻ പറഞ്ഞു. പ്രത്യുല്‍പാദന ശേഷി മുന്‍നിര്‍ത്തി സ്ത്രീകളെ വിലക്കു​േമ്പാൾ അത്തരം നിയന്ത്രണം പുരുഷന്മാര്‍ക്കില്ലെന്നും വി​േവചനം അനുവദിക്കാനാകി​െല്ലന്നും ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്നും ജസ്​റ്റിസ്​ ഡി.വൈ ചന്ദ്രചൂഡും വ്യക്​തമാക്കി. സമൂഹത്തിൽ മേധാവിത്വമുള്ള പുരുഷന്മാർക്ക് എല്ലാ ആചാരങ്ങളും പാലിക്കാമെന്നും എന്നാൽ, പുരുഷ​​​െൻറ ‘സ്വത്തായ’ സ്ത്രീകൾക്ക് അതൊന്നും പറ്റില്ല എന്നും പറയുന്നത്​ എങ്ങനെ ശരിയാകുമെന്ന്​ അദ്ദേഹം ചോദിച്ചു.

അതേസമയം,  തൊട്ടുകൂടായ്മയിൽ വാദം കേൾക്കണമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ്ങി​​​െൻറ ആവശ്യം കോടതി അംഗീകരിച്ചില്ല. ശബരിമല കേസിൽ തൊട്ടുകൂടായ്മ വിഷയത്തിലേക്ക് കടക്കില്ലെന്നും 17ാം അനുഛേദം ഈ കേസിൽ പരിഗണിക്കില്ലെന്നും ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര പറഞ്ഞു. 
ദേവസ്വം  ബോര്‍ഡിന് അവരുടെ നിലപാട് പറയാന്‍ തടസ്സമില്ല എന്നായിരുന്നു ഈ വാദങ്ങളോടുള്ള സംസ്ഥാന സര്‍ക്കാര്‍ പ്രതികരണം.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssupremcourtmalayalam newsDewasom boardSabarimala News
News Summary - Supremcourt on sabarimala-Kerala news
Next Story