സഹകരണ ബാങ്കുകളുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
text_fieldsന്യൂഡൽഹി: നോട്ട് പിൻവലിച്ചതിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സഹകരണ ബാങ്കുകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നോട്ട് അസാധുവാക്കലിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നല്‍കിയ പൊതു താല്‍പര്യ ഹര്‍ജികളും ഇന്ന് പരിഗണിക്കും. ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉച്ചക്ക് രണ്ടിനാണ് ഹര്‍ജികള്‍ പരിഗണിക്കുക.
സഹകരണ ബാങ്കുകളില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യം ഇല്ലാത്തതാണ് നിയന്ത്രണം ഏര്‍പ്പെടുത്താൻ കാരണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വാദം. കേന്ദ്രസര്‍ക്കാര്‍ ഇ്കാകര്യം വ്യക്തമാക്കിക്കൊണ്ട് സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. റിസർവ് ബാങ്ക് തീരുമാനത്തിനെതിര കേരളത്തിലെ പതിനാല് ജില്ലാ സഹകരണബാങ്കുള്‍ക്ക് പുറമെ തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ സഹകരണബാങ്കുകളും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
തങ്ങൾക്കെതിരായ നടപടി വിവേചനപരമാണെന്ന് സഹകരണ ബാങ്കുകള്‍ കോടതിയെ ബോധിപ്പിക്കും.റിസർവ് ബാങ്കിന്റെ നോ യുവര്‍ കസ്റ്റമര്‍ മാനദണ്ഡം അനുസരിച്ചാണ് കേരളത്തിലെ ജില്ലാ സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് നബാര്‍ഡ് നടത്തിയ പരിശേധനയില്‍ കണ്ടെത്തിയുട്ടുണ്ട്. നബാര്‍ഡിന്റെ റിപ്പോര്‍ട്ടും ഇന്ന് കോടതിയില്‍ ഹാജരാക്കും. മാത്രമല്ല, മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് നടപടി നേരിട്ട 13 വാണിജ്യ ബാങ്കുകള്‍ക്ക് റിസർവ് ബാങ്ക് പഴയ നോട്ട് ഉപയോഗിക്കാന്‍ അനുവാദം നല്‍കിയ കാര്യവും സഹകരണ ബാങ്കകളുടെ അഭിഭാഷകന്‍ കപില്‍ സിബല്‍ ഉന്നയിക്കും എന്നാണറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.