Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരട് ഫ്ലാ​റ്റ്​...

മരട് ഫ്ലാ​റ്റ്​ ഉ​ട​മ​ക​ൾ​ക്ക് ന​ൽ​കേ​ണ്ട പകുതി നഷ്​ടപരിഹാരം ആറാഴ്​ചക്കകം കെട്ടിവെക്കണമെന്ന്​ നിർമാതാക്കളോട്​ സുപ്രീംകോടതി

text_fields
bookmark_border
മരട് ഫ്ലാ​റ്റ്​ ഉ​ട​മ​ക​ൾ​ക്ക് ന​ൽ​കേ​ണ്ട പകുതി നഷ്​ടപരിഹാരം ആറാഴ്​ചക്കകം കെട്ടിവെക്കണമെന്ന്​ നിർമാതാക്കളോട്​ സുപ്രീംകോടതി
cancel

ന്യൂ​ഡ​ൽ​ഹി: മ​ര​ട്​ ഫ്ലാ​റ്റ്​ ഉ​ട​മ​ക​ൾ​ക്ക് ന​ൽ​കേ​ണ്ട ന​ഷ്​​ട​പ​രി​ഹാ​ര​ത്തു​ക​യു​ടെ പ​കു​തി ആ​റ് ആ​ഴ്ച​ക്ക​കം കെ​ട്ടി​െ​വ​ക്കാ​ൻ ഫ്ലാ​റ്റ്​ നി​ർ​മാ​താ​ക്ക​ളോ​ട്​ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു. നി​ർ​മാ​താ​ക്ക​ളാ​യ ജെ​യി​ൻ ഹൗ​സി​ങ്, കാ​യ​ലോ​രം ഗ്രൂ​പ്പു​ക​ളോ​ടാ​ണ് 18.5 കോ​ടി രൂ​പ കെ​ട്ടി​വെ​ക്കാ​ൻ ജ​സ്​​റ്റി​സ് ന​വീ​ൻ സി​ൻ​ഹ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ട​ത്.

സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച അ​മി​ക്ക​സ് ക്യൂ​റി ഗൗ​ര​വ് അ​ഗ​ർ​വാ​ൾ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തു​ക ക​ണ​ക്കാ​ക്കി​യ​ത്. ജെ​യി​ൻ ഹൗ​സി​ങ്​ 12.24 കോ​ടി രൂ​പ​യും കാ​യ​ലോ​രം ആ​റു കോ​ടി രൂ​പ​യ​ു​മാ​ണ്​ കെ​ട്ടി​വെ​ക്കേ​ണ്ട​ത്. ഹോ​ളി​ഫെ​യ്ത്ത് ഉ​ട​മ​ക​ൾ ന​ൽ​കേ​ണ്ട ന​ഷ്​​ട​പ​രി​ഹാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ് പ​രി​ഗ​ണി​ക്കും. പ​രി​സ്​​ഥി​തി നി​യ​മ​ലം​ഘ​ന​ത്തെ തു​ട​ർ​ന്ന്​ സു​പ്രീ​കോ​ട​തി ഉ​ത്ത​ര​വ​നു​സ​രി​ച്ചാ​ണ്​ മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ൾ പൊ​ളി​ച്ച​ത്.

പ​ണം കൈ​മാ​റു​ന്ന​തോ​ടെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ഉ​ൾ​െ​പ്പ​ടെ ന​ട​പ​ടി​ക​ൾ സ്​​റ്റേ ചെ​യ്യ​ണ​മെ​ന്ന് നി​ർ​മാ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ അ​മി​ക്ക​സ് ക്യു​റി​യോ​ട് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. സം​വി​ധാ​യ​ക​ൻ മേ​ജ​ർ ര​വി ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് എ​തി​രെ സ​മ​ർ​പ്പി​ച്ച കോ​ട​തി അ​ല​ക്ഷ്യ ഹ​ര​ജി ഹൈ​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​ക്ക്​ വി​ട​ണ​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ലും സു​പ്രീം​േ​കാ​ട​തി അ​മി​ക്ക​സ് ക്യു​റി​യു​ടെ റി​പ്പോ​ർ​ട്ട് തേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Marad Flat
News Summary - Supreme Court directs maradu builders to pay half of compensation twithin six weeks
Next Story