കര്‍ണ്ണാടക സര്‍ക്കാറിേൻറത് അസത്യങ്ങള്‍ നിറഞ്ഞ സത്യവാങ്ങ്മൂലം; മഅ്ദനിയുടെ ഹരജി തള്ളിയ കോടതി വിധി അനീതി -പി.ഡി.പി
text_fieldsപി.ഡി.പി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനി ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജി തള്ളിയ വിധി വസ്തുതകള്‍ മനസ്സിലാക്കാതെയും കര്‍ണാടക സര്‍ക്കാരിെൻറ അസത്യങ്ങള്‍ നിറഞ്ഞ വാദങ്ങളെ മുഖവിലക്കെടുത്തുള്ളതുമാണെന്നും പി ഡി പി കേന്ദ്രകമ്മിറ്റി. 2014 മുതല്‍ സുപ്രിം കോടതി നിര്‍ദേശിച്ച കടുത്ത നിബന്ധനകള്‍ക്ക് വിധേയമായുള്ള ജാമ്യത്തില്‍ ബംഗളൂരുവില്‍ കഴിയുന്ന മഅ്ദനിയില്‍ നിന്ന് നാളിതുവരെ കോടതികള്‍ നിര്‍ദേശിച്ച വ്യവസ്ഥകള്‍ ലംഘിക്കുന്ന യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സാക്ഷികള്‍ ഉള്‍പ്പടെയുള്ളവരെ കൃത്യസമയത്ത് ഹാജരാക്കാതെയും വിചാരണ കഴിഞ്ഞ സാക്ഷികളെപോലും നിരവധി തവണ പുനര്‍വിചാരണക്ക് വേണ്ടി വിളിപ്പിച്ചും നടപടികള്‍ പ്രോസിക്യഷന് ദീര്‍ഘിപ്പിച്ചിരിന്നു. ഇതിെൻറ പേരില്‍ നിരവധി തവണ സുപ്രീംകോടതിയില്‍ നിന്ന് ഉള്‍പ്പടെ വിമര്‍ശനങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ നേരിട്ടിട്ടുണ്ട്. നിലവില്‍ വിചാരണകോടതിയില്‍ മഅ്ദനി നല്കിയിട്ടില്ലാത്ത ഒരു റീകോള്‍ അപേക്ഷയെ പറ്റി സുപ്രിംകോടതിയെ തെറ്റായി ധരിപ്പിക്കുകയാണുണ്ടായത്. കേരളത്തില്‍ മഅ്ദനിക്കെതിരെ നിരവധി കേസുകള്‍ നിലനില്ക്കുന്നുവെന്ന തെറ്റായ മറ്റൊരു വിവരവും കോടതിയെ അറിയിച്ചു.
1992ല്‍ അന്നത്തെ സര്‍ക്കാർ പ്രകോപനപരമായി പ്രസംഗിച്ചു എന്നുപറഞ്ഞ് എടുത്ത 153-എ പ്രകാരമുള്ള മുഴുവന്‍ കേസുകളും നിലനില്ക്കാന് പോലും അര്‍ഹതയില്ലെന്ന കാരണം പറഞ്ഞ് വര്‍ഷങ്ങള്‍ക്ക് മുമ്പേ കോടതികള്‍ തള്ളിക്കളഞ്ഞതാണ്. ബാബരി മസ്ജിദ് തകര്‍ത്തകേസില്‍ പോലും മഅ്ദനിക്ക് പങ്കാളിത്വമുണ്ടെന്ന നുണകളും മറ്റ് നിരവധി ആരോപണങ്ങളുമാണ് ഉന്നയിച്ചത്. എന്നാല്‍ ഇതെല്ലാം തെറ്റാണെന്നും മുമ്പ് പലതവണ സുപ്രീംകോടതി നിര്‍ദേശപ്രകാരം പോലീസ് നിരീക്ഷണത്തിലും അല്ലാതെയും കേരളത്തിലെത്തുകയും രോഗിയായ മാതപിതാക്കളെ സന്ദര്‍ശിച്ച് തിരച്ചെത്തിയ കാര്യവും 2014ല്‍ ജാമ്യം നല്കിയ വേളയില്‍ നാല് മാസത്തിനകം കേസ് പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ നല്കിയ ഉറപ്പ് ലംഘിച്ച കാര്യവുമുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ മഅ്ദനിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് ഉന്നയിച്ചെങ്കിലും ആ വാദമുഖങ്ങള്‍ പരിഗണിക്കാതെയും വിസ്മരിച്ചുമാണ് സുപ്രീം കോടതി ദൗര്‍ഭാഗ്യകരമായ വിധി പുറപ്പെടുവിച്ചതെന്നും പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.