ഹാദിയ കേസ്: രേഖകൾ ഹാജരാക്കണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഹാദിയ കേസുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും ഒരാഴ്ചക്കകം ഹാജരാക്കണമെന്ന് സുപ്രീംകോടതി. കേസ് അന്വേഷിക്കുന്ന എൻ.െഎ.എ സംഘത്തിനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. ഹാദിയ വീട്ടുതടങ്കലിലാണെന്ന പരാതിയിൽ പിതാവിന് നോട്ടീസ് അയക്കാനും ഉത്തരവിട്ടിട്ടുണ്ട്. കോടതി ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനകം ഹാദിയയെ ഹാജരാക്കണമെന്നും നിർദേശമുണ്ട്.
സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം സ്വീകരിച്ച് തന്നെ വിവാഹം ചെയ്ത കോട്ടയം വൈക്കം ടി.വി പുരം ദേവികൃപയിലെ ഹാദിയയെ വീട്ടുതടങ്കലിൽനിന്ന് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ചന്ദനത്തോപ്പ് ചിറയിൽ പുത്തൻവീട്ടിലെ ശഫിൻ ജഹാൻ സമർപ്പിച്ച ഹരജിയിലാണ് കോടതി നടപടി.
ശഫിൻ ജഹാനു വേണ്ടി പ്രമുഖ അഭിഭാഷകരായ അഡ്വ. കപിൽ സിബൽ, അഡ്വ. ഇന്ദിര ജയ്സിങ് എന്നിവരും ഹാദിയയുടെ പിതാവിന് വേണ്ടി മുൻ അറ്റോണി ജനറൽ മുകുൽ രോഹതഗിയും കോടതിയിൽ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.