ഹാദിയ കേസ് വിവരങ്ങൾ എൻ.െഎ.എക്ക് കൈമാറണം
text_fieldsന്യൂഡൽഹി: പ്രമാദമായ ഹാദിയ കേസിെൻറ മുഴുവൻ വിശദാംശങ്ങളും ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറാൻ സുപ്രീംകോടതി കേരള പൊലീസിന് നിർദേശം നൽകി. നേരത്തെ സുപ്രീംകോടതി ഉത്തരവിട്ട പോലെ ഹാദിയയെ കോടതിയിലേക്ക് വിളിച്ചുവരുത്താതെയും ഹരജിക്കാരനായ ഭർത്താവ് െശഫിൻ ജഹാന് നോട്ടീസ് അയക്കാതെയും കേരള സർക്കാറിെൻറ അഭിപ്രായം ചോദിക്കാതെയുമാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ചിെൻറ ഉത്തരവ്. തങ്ങളുടെ ഭാഗം കേൾക്കാതെ ഏകപക്ഷീയമായി ഉത്തരവിറക്കരുതെന്ന് വാദിച്ചതിന് സുപ്രീംകോടതി അഭിഭാഷകൻ ഹാരിസ് ബീരാനെതിരായ പരാമർശവും ഉത്തരവിൽ രേഖപ്പെടുത്തി.
ഇൗമാസം 16ന് സുപ്രീംകോടതി കേസ് രണ്ടാമതും പരിഗണിക്കാനിരിക്കെയാണ് വ്യാഴാഴ്ച രാവിലെ നാടകീയമായി കേന്ദ്ര സർക്കാറിെൻറ അഡീഷനൽ സോളിസിറ്റർ ജനറൽ മനീന്ദർ സിങ് ചീഫ് ജസ്റ്റിസിന് മുമ്പാകെ ഹാദിയ കേസിൽ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളുണ്ടെന്നും അത് അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസി തയാറാണെന്നും അനുമതിക്കായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും ബോധിപ്പിച്ചത്. എൻ.െഎ.എയുടെ അപേക്ഷ വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ഉത്തരവിറക്കാനായി മാറ്റുകയായിരുന്നു.
ധിറുതി പിടിച്ച നീക്കത്തിൽ ഉച്ചക്ക് രണ്ട് മണിക്ക് ശഫിൻ ജഹാന് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന് എത്താൻ കഴിയാതിരുന്നതിനാൽ അഡ്വ. ഹാരിസ് ബീരാനാണ് ഹാജരായത്. 16ന് കേസ് പരിഗണിക്കാനിരിക്കെ ആരെയും അറിയിക്കാതെ സമർപ്പിച്ച അപേക്ഷ അന്ന് പരിഗണിച്ചാൽ മതിയല്ലോ എന്ന് ഹാരിസ് ബീരാൻ പറഞ്ഞു. ഇക്കാര്യം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അംഗീകരിക്കാൻ കോടതി തയാറായില്ല. കേരള പൊലീസ് അന്വേഷണം പൂർത്തിയാക്കിയ കേസാണിതെന്നും ഹാദിയയുടെ പിതാവ് ഉന്നയിച്ച ആരോപണങ്ങളെ സ്ഥാപിക്കുന്ന രേഖകൾ 16ന് സമർപ്പിക്കാൻ സുപ്രീംകോടതിതന്നെ ഉത്തരവിട്ടതാണെന്നും അതുകൂടി പരിഗണിച്ച് ഏജൻസിക്ക് കൈമാറിയാൽ മതിയാകുമെന്നും ഹാരിസ് ബോധിപ്പിച്ചപ്പോൾ തങ്ങൾ എൻ.െഎ.എ അന്വേഷണത്തിന് ഉത്തരവിടുന്നില്ലല്ലോ എന്നായിരുന്നു ഖെഹാറിെൻറ മറുപടി.
കേസ് അേന്വഷിക്കാൻ അനുവദിക്കണമെന്നാണ് എൻ.െഎ.എയുടെ അപേക്ഷയിലെ ആവശ്യമെന്ന് അഭിഭാഷകൻ തിരിച്ച് പറഞ്ഞപ്പോൾ തങ്ങൾ കേസ് അന്വേഷിക്കാനല്ല കേരള പൊലീസ് അന്വേഷിച്ചതിെൻറ രേഖകൾ കൈമാറാനും അതവർക്ക് പരിേശാധനക്ക് നൽകാനുമാണ് പറയുന്നതെന്നായി ചീഫ് ജസ്റ്റിസ്. ഹാരിസിെൻറ കടുത്ത എതിർപ്പിനെ തുടർന്നാണ് ഇറക്കാൻ തുനിഞ്ഞ അന്വേഷണ ഉത്തരവ് പരിശോധന ഉത്തരവാക്കി മാറ്റിയത്. ഹാരിസിെൻറ എതിർ വാദത്തിൽ കടുത്ത ക്ഷോഭം പ്രകടിപ്പിച്ച ചീഫ് ജസ്റ്റിസും ജസ്റ്റിസ് ചന്ദ്രചൂഡും ഇൗ വിവാദത്തിൽ ശരിയായ, സ്വതന്ത്രമായ കാഴ്ചപ്പാട് താങ്കൾ ആഗ്രഹിക്കുന്നില്ലെന്ന് തങ്ങൾ രേഖപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകി. തുടർന്ന് ഇരുവരും കൂടിയാലോചിച്ച് പുറപ്പെടുവിച്ച ഉത്തരവിൽ 2008ലെ എൻ.െഎ.എ ആക്ടിലെ ആറാം വകുപ്പ് പ്രകാരം ദേശീയ അന്വേഷണ ഏജൻസി അേന്വഷണത്തിന് സന്നദ്ധത പ്രകടിപ്പിച്ചുവെന്നും പരാതിക്കാരെൻറ അഭിഭാഷകൻ ഹാരിസ് ബീരാൻ അതിനെ ശക്തമായി എതിർത്തുവെന്നും രേഖപ്പെടുത്തി.
എൻ.െഎ.എയുടെ അപേക്ഷക്ക് പരാതിക്കാരനുള്ള മറുപടി കേൾക്കാൻ അനുവദിക്കണമെന്ന ഹാരിസ് ബീരാെൻറ ആവശ്യം അംഗീകരിക്കുന്നു.
എന്നിരുന്നാലും എൻ.െഎ.എയുടെ അപേക്ഷയെ എതിർത്തതിൽനിന്ന് ഇൗ വിവാദത്തെക്കുറിച്ച് സ്വതന്ത്രവും ശരിയായതുമായ കാഴ്ചപ്പാട് ഇൗ കോടതിക്ക് മുമ്പാകെ വരാൻ പരാതിക്കാരൻ ആഗ്രഹിക്കുന്നില്ല എന്നാണ് തങ്ങൾക്കുണ്ടായ തോന്നൽ എന്നുകൂടി ഉത്തരവിൽ രേഖപ്പെടുത്തി. അതിനിടയിൽ കേരള പൊലീസ് നടത്തിയ അന്വേഷണത്തിെൻറ മുഴുവൻ വിവരങ്ങളും കോടതിയെ കേസിൽ സഹായിക്കാൻ എൻ.െഎ.എക്ക് കൈമാറണമെന്ന് ഉത്തരവ് തുടർന്നു. കേസുമായി ബന്ധപ്പെട്ട് ശേഖരിച്ച മുഴുവൻ രേഖകളും കേരള പൊലീസ് എൻ.െഎ.എക്ക് കൈമാറണമെന്നും ഉത്തരവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.