പൗരന് ശരീരത്തിൽ സമ്പൂർണ അധികാരമില്ല –കേന്ദ്രം
text_fieldsന്യൂഡൽഹി: രാജ്യത്തെ പൗരന്മാർക്ക് അവരുടെ ശരീരഭാഗങ്ങളിൽ പോലും സമ്പൂർണ അധികാരം അവകാശപ്പെടാനാകിെല്ലന്ന് മോദി സർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. ആധാർ നിയമം വന്നതോടെ സ്വയം സന്നദ്ധമായി എന്നതിൽനിന്ന് ആധാർ നിർബന്ധിതമായി മാറിയെന്നും എ.ജി അവകാശപ്പെട്ടു. ആധാർ വിവരങ്ങൾ പല വകുപ്പുകളിൽനിന്നും ചോർന്നിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സമ്മതിച്ചു.
ആധാർ കാർഡിനെ ന്യായീകരിക്കാനുള്ള വിചിത്രമായ വാദത്തിലാണ് രാജ്യത്തെ പൗരന്മാർക്ക് അവരുടെ ശരീരഭാഗങ്ങളിൽപോലും സമ്പൂർണ അധികാരം അവകാശപ്പെടാനാകിെല്ലന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്. വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ആധാറിെൻറ ഭരണഘടന സാധുത ചോദ്യംചെയ്ത് സമർപ്പിച്ച ഹരജികളിലാണ് മോദി സർക്കാറിെൻറ വാദം.
ഒരാളുടെ ശരീരത്തിേന്മൽ അയാൾക്ക് സമ്പൂർണ അധികാരമുണ്ടെന്ന വാദം മിത്താണെന്നും അത്തരം അവകാശത്തിന്മേൽ പല നിയന്ത്രണങ്ങളുണ്ടെന്നും അതിനാൽ ആധാറിനായി വിരലടയാളം നൽകുന്നതിൽ തെറ്റിെല്ലന്നും അേറ്റാർണി ജനറൽ മുകുൾ രോഹതഗി സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. ജനങ്ങൾ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം വകവെച്ചുകൊടുത്തിരുന്നുവെങ്കിൽ തങ്ങളുടെ ശരീരത്തിൽ അവരിഷ്ടമുള്ളത് ചെയ്യുമായിരുന്നു.
ആത്മഹത്യക്കും വളർച്ചയെത്തിയ ഭ്രൂണം അലസിപ്പിക്കുന്നതിനും ഒരു വ്യക്തിക്ക് കഴിയില്ല. മദ്യപിച്ച് വാഹനമോടിക്കുന്ന വേളയിൽ അവെൻറ ശ്വാസോച്ഛ്വാസം പൊലീസ് പരിശോധിക്കുന്നുണ്ട് എന്നുകൂടി പറഞ്ഞപ്പോൾ ഇടെപട്ട സുപ്രീംകോടതി, വാദത്തിന് ഉചിതമല്ലാത്ത ഉദാഹരണങ്ങളാണിപ്പറയുന്നതെന്ന് തിരുത്തി. നിരവധി പേരുടെ ആധാർ വിവരങ്ങൾ ചോർന്നിട്ടുണ്ടെന്ന് സമ്മതിച്ച കേന്ദ്ര സർക്കാർ അതിന് സവിശേഷ തിരിച്ചറിയൽ കാർഡ് അതോറിറ്റിയല്ല, വിവിധ സംസ്ഥാന വകുപ്പുകളാണ് ഉത്തരവാദിയെന്നും അവകാശപ്പെട്ടു. വാദം വ്യാഴാഴ്ചയും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.