നെഹ്റു ഗ്രൂപ് ചെയർമാൻ കൃഷ്ണദാസ് കേരളത്തിലേക്ക് കടക്കേണ്ട –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ജിഷ്ണു പ്രണോയ് വധക്കേസിലും ഷഹീര്‍ ഷൗക്കത്തലി മർദനക്കേസിലും പ്രതിയായ നെഹ്റു ഗ്രൂപ് ഒാഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയര്മാന് പി. കൃഷ്ണദാസിന് കേരളത്തിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് തുടരുമെന്ന് സുപ്രീംകോടതി. കേരളത്തില്‍ പ്രവേശിക്കാന്‍ അനുമതിതേടി കൃഷ്ണദാസ് സമർപ്പിച്ച ഹരജി ജസ്റ്റിസുമാരായ എന്‍.വി. രമണ, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് തള്ളി. ഇനിയും ഇൗ ആവശ്യവുമായി വന്നാൽ കൃഷ്ണദാസിെൻറ ജാമ്യം തന്നെ റദ്ദാക്കുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി.
കേരളത്തിൽ പ്രവേശിക്കുന്നതിനായി ഷഹീര്‍ ഷൗക്കത്തലിയെ മർദിച്ച കേസിൽ തനിക്ക് ചുമത്തിയ ജാമ്യവ്യവസ്ഥയില്‍ ഇളവുതേടിയാണ് കൃഷ്ണദാസ് സുപ്രീംകോടതിയിലെത്തിയത്. കേസന്വേഷണത്തെ സ്വാധീനിക്കാതിരിക്കാൻ കോയമ്പത്തൂരിൽ കഴിഞ്ഞാൽ മതിയെന്ന് വിധിച്ചാണ് സുപ്രീംകോടതി കൃഷ്ണദാസിെൻറ ജാമ്യം ശരിെവച്ചത്. സുപ്രീംകോടതി ഉത്തരവ് പ്രകാരം കൃഷ്ണദാസിന് കേരളത്തില്‍ പ്രവേശിക്കാന്‍ അനുമതിയില്ല.
കേരളത്തിൽ കടക്കാനായി നേരത്തേ കൃഷ്ണദാസ് അപേക്ഷ നൽകിയപ്പോൾ ആധാരമായി കോടതിയിൽ സമർപ്പിച്ചത് വ്യാജരേഖയായിരുന്നുവെന്ന് ബെഞ്ച് ചുണ്ടിക്കാട്ടി. അന്ന് വ്യാജരേഖ സമർപ്പിച്ചതിന് കൃഷ്ണദാസിനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാതെ ഒഴിവാക്കിയതാണെന്ന് ബെഞ്ച് ഓര്‍മിപ്പിച്ചു. തുടർന്ന് ഹരജി പിൻവലിക്കാൻ അഭിഭാഷകനായ അഡ്വ. എ.െക. ഗാംഗുലി അനുമതി തേടിയെങ്കിലും ഹരജി തള്ളുകയാണെന്ന് കോടതി പറഞ്ഞു. കേരള സർക്കാറിനുവേണ്ടി അഡ്വ. സി.കെ. ശശിയും ജിഷ്ണു പ്രണോയിയുടെ മാതാവിനുവേണ്ടി അഡ്വ. ജയ്മോൻ ആൻഡ്രൂസും ഹാജരായി.
ഷഹീര്‍ ഷൗക്കത്തലി കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കൃഷ്ണദാസിനോട് കോയമ്പത്തൂരില്‍ തുടരാന്‍ 2017 ആഗസ്റ്റിലാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്. 2017 നവംബറിലും ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി കൃഷ്ണദാസ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.